തൃശൂര്‍.മണ്ണുത്തി – ഇടപ്പള്ളി ദേശീയപാതയിലെ കുഴികൾ അടയ്ക്കാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി അവസാനിച്ചു. കുഴികൾ അടച്ചശേഷം ഉള്ള റിപ്പോർട്ട് 48 മണിക്കൂറിനകം ലഭ്യമാക്കണമെന്നാണ് തൃശ്ശൂർ ജില്ലാ കലക്ടർ ഹരിത വി കുമാർ ദേശീയപാത അതോറിറ്റിക്ക് നൽകിയ നിർദ്ദേശം. ഈ റിപ്പോർട്ട് ഇന്ന് ദേശീയപാത അതോറിട്ടി കലക്ടർക്ക് കൈമാറും എന്നാണ് സൂചന. അതേ സമയം ദേശീയ പാതയിലെ വൻകുഴികളെല്ലാം ഇന്നലെ യന്ത്രസഹായത്തോടെ കരാർ കമ്പനി അടച്ചു. ദേശീയപാതയിലെ കുഴിയില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചതിനെതുടര്‍ന്നുണ്ടായ പരാതിയില്‍

ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശമാണ് കുഴികള്‍ അടിയന്തരമായി അടയ്ക്കാന്‍ കാരണമായത്.