കൊല്ലം. ടോൾ പ്ലാസ ജീവനക്കാരനെ കാർ യാത്രികൻ മർദിച്ച സംഭവം. ഒരാൾ കസ്റ്റഡിയിൽ

അഭിഭാഷകനായ ഷിബുവാണ് കസ്റ്റഡിയിൽ ഉള്ളത് . അഭിഭാഷകനായ ഷിബുവാണ് കസ്റ്റഡിയിൽ ഉള്ളത്

ആലപ്പുഴയിൽ പോയി മടങ്ങി വരും വഴിയാണ് യുവാവിനെ മർദിച്ചത് വർക്കല സ്വദേശിയാണ് ഷിബു.

പോയി മടങ്ങി വരും വഴിയാണ് യുവാവിനെ മർദിച്ചത്.കുരീപ്പുഴ സ്വദേശി അരുണിനാണ് മർദ്ദനമേറ്റത്. ഇന്നലെ ഉച്ചക്ക് 2.40ന് ടോള്‍ എമര്‍ജസി പാത വഴി കടന്നുപോകാന്‍ ശ്രമിച്ച കാര്‍ ജീവനക്കാര്‍ തടഞ്ഞു. ആലപ്പുഴ ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറിൽ ഉണ്ടായിരുന്നവരാണ് ടോൾ ബൂത്ത് ജീവനക്കാരനെ മർദിച്ചത്. KL 26 F 9397 എന്ന നമ്പറിലുള്ള കാറിൽ എത്തിയ രണ്ടംഗ സംഘം ടോൾ നൽകാതെ എമർജൻസി ഗേറ്റ് വഴി പോകാൻ ശ്രമിച്ചു.

എന്നാൽ വാഹനം തടഞ്ഞുനിർത്തി ടോൾ നൽകണമെന്ന് ജീവനക്കാരൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ കാർ യാത്രികർ ജീവനക്കാരനായ അരുണിനെ അസഭ്യം പറഞ്ഞു. പിന്നാലെയായിരുന്നു അക്രമം. കാറിൽ അരുണിനെ ചേർത്തുനിർത്തി വാഹനം 100 മീറ്ററോളം മുന്നോട്ട് ഓടിച്ചു കൊണ്ടുപോയി. വാഹനത്തിനുള്ളിലുള്ള ആളുമായി പിടിവലിനടക്കുന്നതിനിടെ കാര്‍ വിട്ടുപോവുകയും ജീവനക്കാരന്‍ വലിച്ചിഴക്കപ്പെട്ട് തെറിച്ചു വീഴുകയുമായിരുന്നു. ജീവനക്കാരനെ കാര്‍ ഡ്രൈവര്‍ പിടിച്ചുവച്ചതാണെന്നും കാര്‍ ഓടിച്ചയാളെ ജീവനക്കാരന്‍ പിടിച്ചിരുന്നതാണെന്നും വാദമുണ്ട്.