തിരുവനന്തപുരം .സിപിഎം സംസ്ഥാന സമിതിയില്‍ മന്ത്രിമാർക്ക് രൂക്ഷ വിമർശനം. സ്വന്തമായി തീരുമാനമെടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നു. ചില മന്ത്രിമാരെ ഫോൺ വിളിച്ചാൽ കിട്ടില്ല. മന്ത്രിമാർക്ക് യാത്ര ചെയ്യാൻ മടി എല്ലാം ഓൺലൈനായി നടത്താമെന്നാണ് ചിന്ത.
ഒന്നാം പിണറായി സർക്കാരിൻ്റെ അടുത്തെങ്ങുമെത്തുന്നില്ല. മന്ത്രിമാരുടെ പേരെടുത്തു പറയാതെയാണ് വിമർശനം തലസ്ഥാനത്ത് ചേര്‍ന്ന സി പി എം സംസ്ഥാന സമിതിയിലാണ് വിമർശനം.
കഴിഞ്ഞ സർക്കാരിൽ മന്ത്രിമാർ ജനങ്ങൾക്കിടയിൽ തന്നെ ആയിരുന്നു. ഇപ്പോള്‍ ജനങ്ങള്‍ക്ക് ആ വിശ്വാസമില്ല. മന്ത്രിമാരുടെ ഓഫീസിനെതിരെയും വിമർശനമുണ്ടായി. തദ്ദേശം,ആരോഗ്യം,കെ എസ് ആർ ടി സി,പൊതുമരാമത്ത്,വനം
വകുപ്പുകൾക്കെതിരെ വിമർശനം . ഈ വകുപ്പുകൾ ആണ് സർക്കാരിന്റെ മുഖം

എന്നാൽ ഇന്ന് ജനങ്ങൾ ഏറ്റവും ദുരിതം അനുഭവിക്കുന്നത് ഇവയിലാണ്. ഇതു പിടിപ്പു കേടാണ്


പൊലീസിനും വിമർശനം, പൊലീസിൽ സർക്കാരിന് നിയന്ത്രണം വേണം. പൊലീസ് സ്വതന്ത്രമായി പ്രവർത്തിക്കുന്നതാണ് പരാതികൾക്ക് ഇട നൽകുന്നതെന്ന് വിമർശനം
ചില പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം ജനദ്രോഹപരമാണെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു.