കൊച്ചി.നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണ കോടതിയുടെ നിശിതവിമർശനം.ഉദ്യോഗസ്ഥന് പ്രത്യേക താൽപര്യങ്ങളാണെന്നും കോടതിയെ കബിളിപ്പിക്കാൻ ശ്രമിക്കരുതന്നും വിചാരണ കോടതി തുറന്നടിച്ചു.കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചു. .

തുടരന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം സമർപ്പിച്ച ശേഷം വിചാരണ നടപടി പുനരാരംഭിയ്ക്കവെയാണ് കോടതിയുടെ രൂക്ഷവിമർശനം.കോടതി നടപടിക്രമങ്ങളിൽ പങ്കെടുക്കാതെ കോടതി നടപടിക്രമങ്ങളിൽ പങ്കെടുക്കാതെ പുറത്ത് കറങ്ങി നടക്കുന്നു. വിചാരണയ്ക്ക് ഹാജരാകാത്ത പശ്ചാത്തലത്തിലാണ് കോടതിയുടെ വിമർശനം.കോടതിയിലെ രഹസ്യരേഖകൾ കീഴ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥർ ചോർത്തുന്നുവെന്നും കോടതി കുറ്റപ്പെടുത്തി.
നടപടികൾ പാലിക്കണമെന്ന് ഉദ്യോഗസ്ഥന് മുന്നയിയിപ്പ് നൽകുന്നുവെന്നും കോടതി പറഞ്ഞു.ജഡ്ജി മാറണമെന്ന് പ്രോസിക്യൂഷനും അതിജീവിതയും കോടതിയിൽ ആവർത്തിച്ചു.പ്രത്യേക കോടതിയിലേക്ക് തന്നെ കേസ് മാറ്റണം
നടപടി ക്രമങ്ങൾ പാലിക്കാതെയാണ് കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്.
ഇത് ഭാവിയിൽ ചിലപ്പോൾ കേസിനെ ദോഷകരമായി ബാധിക്കുമെന്നും പ്രൊസിക്യൂഷൻ വാദിച്ചു എന്നാൽ ജഡ്ജി മാറണമെന്ന്  പ്രോസിക്യൂഷൻ്റെയും അതിജീവതയും ആവശ്യത്തെ പ്രതിഭാഗം എതിർത്തു.ഹൈക്കോടതിയുടെ നിർദേശത്തെ കീഴ്കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്നും പ്രതിഭാഗം പറഞ്ഞു.
കേസ് ഈ മാസം പത്തൊൻപതിന് വീണ്ടും പരിഗണിക്കും. ദീലിപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജിയിൽ കോടതി ദിലീപിന് നോട്ടീസ് അയച്ചു.
കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017ൽ ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയതിന് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിചാരണ തുടരുന്ന സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നും ദിലീപിനെ റിമാൻഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.