കോട്ടയം.കൂരോപ്പടയിൽ പുരോഹിതന്റെ വീട്ടിൽ നിന്ന് 50 പവൻ മോഷ്ടിച്ച സംഭവത്തില്‍ അപ്രതീക്ഷിത് ട്വിസ്റ്റ്. ആരും പ്രതീക്ഷിക്കാത്തയാളാണ് പ്രതിയെന്ന് പൊലീസ് അന്വേഷണത്തില്‍ വെളിവാകുകയായിരുന്നു. പ്രതി വൈദികന്‍റെ മകന്‍ ഷൈനു നൈനാൻ കോശിയാണെന്നാണ് വെളിപ്പെട്ടത്. പ്രതി പാമ്പാടി പൊലീസിന്റെ കസ്റ്റഡിയിലായപ്പോള്‍ ഞെട്ടിയത് വീട്ടുകാര്‍

പ്രതികുറ്റം സമ്മതിച്ചത് ചോദ്യംചെയ്യലിൽ. ഇന്നലെ മുതൽ ഇയാൾ പോലീസിന്റെ സംശയത്തിന്റെ നിഴലിലായിരുന്നു
സ്വർണ്ണവും പണവും വീടിന് എതിർ വശമുള്ള കടയിൽ നിന്നും കണ്ടെടുത്തു. സംഭവ സമയം പ്രതിയുടെ ഫോണ്‍ ഫ്ളൈറ്റ് മോഡിലായിരുന്നു. സ്വന്തമായുണ്ടായ സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് ഇയാള്‍ വീട്ടില്‍ മോഷണം പ്ളാന്‍ ചെയ്തത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ നേരത്തേ പലപ്പോഴായി പണയം വയ്ക്കുകയും വില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ആരും ശ്രദ്ധിച്ചിരുന്നില്ല. ഒടുവില്‍ ഇത് ശ്രദ്ധയില്‍പെട്ടെന്ന് മനസിലായപ്പോഴായിരുന്നു കവര്‍ച്ചാനാടകം.