കൊച്ചി:
കെഎസ്ആർടിസിയിൽ ശമ്പളം അനിശ്ചിതമായി വൈകുന്നതിനെതിരെ കടുത്ത പരാമർശവുമായി ഹൈക്കോടതി. സിഎംഡിക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഈ മാസം 10നകം കൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ശമ്പള വിതരണം ഇനിയും നീണ്ടാൽ സിഎംഡിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി.