കായംകുളം. ദേശീയപാതയിലെ കുഴിയിൽ വീണ് എസ്ഐക്ക് പരിക്കേറ്റു. കായംകുളം പോലീസ് സ്റ്റേഷനിലെ എസ് ഐ വി ഉദയകുമാറിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30യായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ദേശീയപാത കൃഷ്ണപുരത്തെ കുഴിയിൽ വീണ് പരിക്കേറ്റത്. ദേശീയപാതയിൽ കരിയിലകുളങ്ങര മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗങ്ങളിൽ വലിയ കുഴികൾ ആണ് ഉള്ളത്. ഇവിടങ്ങളിൽ ഭൂരിഭാഗം പ്രദേശങ്ങളിലും തെളിവുകളക്കുകളില്ലാത്തത് രാത്രികാലങ്ങളിൽ യാത്രക്കാർ കുഴികളിൽ വീണ് പരിക്കേൽക്കുവാൻ കാരണമാകുന്നുണ്ട്