കാസർഗോഡ്. അയ്യങ്കാവിൽ 12 വയസുകാരിയെ പിതാവ് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പരാതി. ഇന്നലെ രാത്രിയാണ് സംഭവം. മദ്യ ലഹരിയിലാണ് പിതാവിന്റെ അതിക്രമം. സംഭവത്തിൽ പിതാവിനെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു.

അബോധാവസ്ഥയിലായിരുന്ന പെൺകുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് ആശുപത്രിയിൽ എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു