കൊട്ടാരക്കര. സംസ്ഥാന ഗുസ്തി മത്സരത്തിൽ വനിതാ, പുരുഷ ഫ്രീ സ്റ്റൈൽ, പുരുഷന്മാരുടെ ഗ്രീക്കോ റോമൻ എന്നീ മൂന്ന് ഇനത്തിൽ തിരുവനന്തപുരം ജില്ല ചാമ്പ്യൻമാരായി

രണ്ട് ദിവസമായി കൊട്ടാരക്കരയിൽ നടക്കുന്ന
അണ്ടർ 23 സംസ്ഥാന ഗുസ്തി ചാമ്പ്യൻ ഷിപ്പിൽ വനിത ഫ്രീ സ്റ്റൈൽ, പുരുഷ ഫ്രീ സ്റ്റൈൽ,
പുരുഷന്മാരുടെ ഗ്രീക്കോ റോമൻ എന്നീ മൂന്ന് ഇനത്തിലും തിരുവനന്തപുരം ജില്ലാ ചാമ്പ്യൻ ഷിപ്പ് കരസ്തമാക്കി. വനിതാ ഫ്രീ സ്റ്റൈലിൽ 52 കിലോ അപർണ ജിമോൻ കോട്ടയം 53കിലോ ടെൽമീ ജോൺസൺ വയനാട്, 55 കിലോ ഇന്ദു കണ്ണൂർ,57 കിലോ അഖില ആലപ്പുഴ, 59 കിലോ അനാമിക കോഴിക്കോട്, 62 കിലോ ഫെമി റോസ് എറണാകുളം, 65 കിലോ സൂര്യ തിരുവനതപുരം, 68 കിലോ ദേവു ശങ്കർ തിരുവനന്തപുരം, 72 കിലോ ആൻ സാറാ ഫിലിപ് വയനാട്, 76 കിലോയിൽ അനുപ്രിയ കണ്ണൂർ എന്നിവർ സ്വർണ മെഡൽ കരസ്സ്‌ഥ മാക്കിയത്. വനിതാ ഫ്രീ സ്റ്റൈലിൽ തിരുവനന്തപുരം ജില്ലാ 34 പോയിന്റ് നേടി ചാമ്പ്യൻ ആയപ്പോൾ 15 പോയിന്റ് നേടി കോട്ടയം രണ്ടാം സ്ഥാനവും , 13 പോയിന്റ് നേടി എറണാകുളം മൂന്നാം സ്ഥാനവും നേടി.

പുരുഷന്മാരുടെ ഗ്രീക്കോ റോമൻ ഇനത്തിൽ 55 കിലോയിൽ നിവിൻ രാജ് തിരുവനന്തപുരം, 60 കിലോയിൽ അമർ റെജി കോട്ടയം, 63 കിലോയിൽ റിഷാദ് ബാബു പാലക്കാട്‌, 67 കിലോ മുഹമ്മദ്‌ സാലിഹ് പാലക്കാട് , 72 കിലോ അഭിനവ് അജിത് കണ്ണൂർ, 77 കിലോ ബിജോയ്‌ തിരുവനന്തപുരം , 82 കിലോ അലൻരാജ് കണ്ണൂർ, 87 ജിതിൻ തിരുവനന്തപുരം, 97 കിലോയിൽ റോൺ ഷാജി ഇടുക്കി , 130 കിലോയിൽ ആദി കൃഷ്ണൻ എറണാകുളവും സ്വർണ്ണമെഡൽ നേടി. പുരുഷ ഗ്രീക്കോ റോമൻ ഇനത്തിൽ 42 പോയിന്റ് നേടി തിരുവനന്തപുരം ചാമ്പ്യൻമാരായി. 26 പോയിന്റ് നേടി എറണാകുളം രണ്ടാം സ്ഥാനവും, 25 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനത്തും എത്തി.

രണ്ടാം ദിവസം നടന്ന പുരുഷ ഫ്രീ സ്റ്റൈൽ ഇനത്തിൽ 57 കിലോയിൽ നബീൽ തിരുവനന്തപുരം, 62 കിലോയിൽ ആഷിക് ഷിനോ എറണാകുളം, 65 കിലോയിൽ ആദിത്യൻ കൊല്ലം, 70 കിലോ യിൽ അബ്ദുൾ മാലിക് എറണാകുളം, 74 കിലോ യിൽ പ്രജിത് ആലപ്പുഴ , 79 കിലോയിൽ സുജിത് സുരേഷ് തിരുവനന്തപുരം,, 86 കിലോയിൽ ആനന്ദ് വി എസ്‌ തമ്പി തിരുവനന്തപുരം, 92 കിലോയിൽ മനോജ്‌ ദാസ് തിരുവനന്തപുരം,97 കിലോയിൽ മുഹമ്മദ്‌ റോഷൻ മലപ്പുറം, 125 കിലോയിൽ സയ്യിദ് റിൻഷാദ് മലപ്പുറം എന്നിവർ സ്വർണം മെഡൽ നേടി. 31 പോയിന്റോടെ തിരുവനന്തപുരം ചാമ്പ്യൻമാരായി. 30 പോയിന്റ് നേടി എറണാകുളം രണ്ടാ സ്ഥാനത്തും 23 പോയിന്റോടെ മലപ്പുറം മൂന്നാം സ്ഥാനവും നേടി
വിജയികൾക്ക് റൂറൽ ജില്ലാ എസ്‌ പി കെ ബി രവി മെഡൽ വിതരണം ചെയ്തു. കൊട്ടാരക്കര നഗരസഭ ചെയർമാൻ അധ്യക്ഷനാ യ ചടങ്ങിൽ ദേശീയ, സംസ്ഥാന ഗുസ്തി അസോസിയേഷൻ ഭാരവാഹികൾ , രാഷ്രീയസ്മൂഹികനേതാക്കൾ സന്നിഹിതരായിരുന്നു.