കൊച്ചി:
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ എറണാകുളം ഇടമലയാർ ഡാം ഇന്ന് തുറക്കും. രാവിലെ പത്ത് മണിക്കാണ് ഡാം തുറക്കുന്നത്. ആദ്യം 50 ക്യൂമെക്‌സ് വെള്ളവും തുടർന്ന് 100 ക്യൂമെക്‌സ് വെള്ളവും തുറന്നുവിടും. ഇടുക്കി ഡാമിൽ നിന്നുള്ള വെള്ളവും ഇടമലയാറിൽ നിന്നുള്ള വെള്ളവും എത്തുന്നതോടെ പെരിയാറിൽ ജലനിരപ്പ് ഉയരും
അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് എറണാകുളം ജില്ലാ ഭരണകൂടം അറിയിക്കുന്നത്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ രേണുരാജ് അറിയിച്ചു. അടിയന്തരസാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനായി 21 അംഗ ദേശീയ ദുരന്തനിവാരണ സേനയെ സജ്ജമാക്കിയിട്ടുണ്ട്.