മുസ്ലീം ലീഗ് ഇടതുപക്ഷത്തേക്ക് പോകാൻ ടോക്കൺ എടുത്തു നിൽക്കുന്ന പാർട്ടി,എം ടി രമേശ്

Advertisement

മുസ്ലീം ലീഗ് ഇടതുപക്ഷത്തേക്ക് പോകാൻ ടോക്കൺ എടുത്തു നിൽക്കുന്ന പാർട്ടിയാണെന്ന് എം.ടി.രമേശ്. ഇടതുപക്ഷത്തേക്ക് വിദൂര ഭാവിയിൽ മുസ് ലിം ലീഗ് പോകില്ലെന്ന് പറയാനാവില്ലെന്ന എം.കെ.മുനീറിന്റെ പ്രസ്താവനയോട് കവളപ്പാറയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗും സി.പി.എമ്മും തമ്മിലുള്ള രഹസ്യ ധാരണ നേരത്തെയുള്ളത്. മഞ്ചേശ്വരത്ത് ബി.ജെ.പി തോൽപിക്കാൻ മുസ്ലിം ലീഗും സി.പി.എമ്മും തമ്മിൽ രഹസ്യധാരണ ഉണ്ടായിരുന്നു, മുസ്ലിം ലീഗ് എൽ.ഡി.എഫിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട് ഇനി കല്യാണം എന്നാണെന്ന് മാത്രം അറിഞ്ഞാൽ മതി.മുസ്ലീം തീവൃവാദി സംഘടനകളുടെ അജണ്ടയാണ് നിലവിൽ സി.പി.എം നടപ്പാക്കുന്നത്, മുസ്ലീം ലീഗിനെ കൂടി ഒപ്പം ചേർത്ത് ഇത് ശക്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും എം.ടി.രമേശ് പറഞ്ഞു.കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സി.പി.എമ്മും മുസ്ലീം ലീഗും തമ്മിൽ രഹസ്യധാരണ ഉണ്ടായിരുന്നതായും എം.ടി.രമേശ് ആരോപിച്ചു.

Advertisement