തിരുവനന്തപുരം .സംസ്ഥാനത്ത് റോഡിലെ അപകടക്കെണികൾ പരിഹരിക്കാൻ
അടിയന്തിര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്ര പി.എ. മുഹമ്മദ് റിയാസ്. വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ
പരിഹരിക്കും.അതീവ അപകട സാധ്യതയുള്ള റോഡുകളെ കുറിച്ചുള്ള നാറ്റ്പാക്കിന്റെ റിപ്പോർട്ട് സംബന്ധിച്ച വാർത്തയോട് പ്രതികരികുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ 75 റോഡുകൾ അതീവ അപകട സാധ്യതയുള്ളതായി നാറ്റ്പാക് 2019 ൽ കണ്ടെത്തിയിരുന്നു. റോഡ് സേഫ്റ്റി അതോറിറ്റിക്ക് കൈമാറിയ ഈ റിപ്പോർട്ടിന്മേൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.25 സംസ്ഥാന ഹൈവേകളിൽ അറ്റകുറ്റ പണി നടത്താൻ റോഡ് സുരക്ഷ അതോറിറ്റി 32 കോടി അനുവദിച്ചു. മൂന്ന് വർഷം കഴിഞ്ഞിട്ടും പൊതുമരാമത്ത് ഈ തുക ഉപയോഗിച്ചിരുന്നില്ല. ഇതു സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിനാണ് മന്ത്രി അടിയന്തിര നടപടിക്ക് ശുപാർശ നൽകിയത്

25 റോഡുകളിൽ അറ്റകുറ്റ പണി നടത്താൻ സ്ഥലമേറ്റെടുത്തുതരാൻ റോഡ് സുരക്ഷ അതോറിറ്റി നിർദ്ദേശിച്ചിട്ടും സർക്കാർ നടപടിയെടുത്തിരുന്നില്ല. ബാക്കി 25 ദേശീയപാതകളിലും അപകടക്കെണികൾ മാറ്റാൻ ദേശീയപാത അതോറിറ്റിയും നടപടിയെടുത്തിട്ടില്ല. 2021 ൽ നാറ്റ്പാക് നടത്തിയ പഠനത്തിൽ 4592 അപകട മേഖലകൾ ഉള്ളതായി കണ്ടെത്തിയിരുന്നു.
ഇതിൽ ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലും രണ്ടാമത് തിരുവനന്തപുരത്തും മൂന്നാമത് തൃശ്ശൂരുമാണ്. 4592ൽ 374 റോഡുകൾ അടിയന്തിര സ്വഭാവമുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.