കൊച്ചി. നഗരത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. ബസ് ഡ്രൈവർക്ക് കുത്തേറ്റു. മറ്റൊരു ബസിലെ കണ്ടക്ടർ പൊലീസ് പിടിയിൽ. സമയക്രമത്തെ തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.


ഇന്ന് രാവിലെ ഏഴരയോടെ വൈറ്റില ഹബിലായിരുന്നു സംഭവം. വൈറ്റിലയിൽ നിന്നും കൊടുങ്ങല്ലൂർ, പറവൂർ മേഖലകളിലേക്ക് സർവീസ് നടത്തി തിരിച്ചു വന്ന ബസുകളിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. ബസുകളുടെ സമയക്രവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിക്കുന്നു. ഇതാണ് കത്തി കുത്തിൽ കലാശിച്ചത്.


പരിക്കേറ്റ കൊടുങ്ങല്ലൂർ സ്വദേശി ഷൈജുവിന്റെ നെഞ്ചിൽ 12 സ്റ്റിച്ച് ഉണ്ട്. പ്രതിയായ മറ്റൊരു ബസിലെ കണ്ടക്ടർ
പറവൂർ സ്വദേശി രാധാകൃഷ്ണനെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷം മുമ്പും നഗരത്തിൽ ഉണ്ടായിരുന്നു. വടിവാളുകൾ ഉൾപെടെ ബസുകളിൽ നിന്നും പൊലീസ് കണ്ടെത്തിരുന്നു. സ്വകാര്യ ബസുകളിലെ ജീവനക്കാർ തമ്മിലുള്ള സംഘർഷം തുടർക്കഥയാകുന്നതോടെ നടപടി കടുപ്പിക്കാനാണ് പൊലീസ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here