courtesy. kidilan trolls, fb

2022 ആഗസ്റ്റ് 06 ശനി

BREAKING NEWS

👉 മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടി. ഒരു അമ്പലവും രണ്ട് കടകളും മണ്ണിനടിയിൽ. ആളപായമില്ല. ഉരുൾപൊട്ടിയത് 500ഓളം തൊഴിലാളികൾ താമസിക്കുന്ന ലയത്തിനടുത്ത് .

👉 മൂന്നാർ -വട്ടവട റോഡിൽ ഗതാഗത തടസ്സം .വട്ടവട ഒറ്റപ്പെട്ടു. മണ്ണ് നീക്കാനുള്ള ജോലികൾ തുടരുന്നു.

👉ഇടുക്കി ഡാമിലെ ജലനിരപ്പ് 2382.53 അടിയായി .അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

👉 മുല്ലപ്പെരിയാർ ജലനിരപ്പ് 138.05 അടിയായി.
10 സ്പിൽപേഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് ഉയരുന്നു.പെരിയാർ തീരത്ത് കനത്ത ജാഗ്രത .

👉 ചമ്പക്കുളം ചെമ്പടി ചക്കങ്കരി പാടശേഖരത്തിൽ മട വീണു.രണ്ടാം കൃഷിയിറക്കിയ 350 ഏക്കർ നെൽകൃഷി വെള്ളത്തിനടിയിൽ.

👉 സൈലൻ്റ് വാലി മേഖലയിൽ കനത്ത മഴ .മലമ്പുഴ ഡാമിൽ ജലനിരപ്പ് 144 അടി

👉 നടിയെ അക്രമിച്ച കേസ്: വിചാരണ നടപടികൾ ഇന്ന് വീണ്ടും തുടങ്ങും

👉 തൃശൂർ ശക്തൻമാർക്കറ്റിൽ 15 കിലോഗ്രാം കഞ്ചാവ് പിടികൂടി. എറണാകുളം സ്വദേശികളായ ബാദുഷ ,റിയാദ് എന്നിവരെ അറസ്റ്റ് ചെയ്തു.

👉 ആലപ്പുഴ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കുട്ടനാട് ,അപ്പർകുട്ടനാട് മേഖലകളിൽ ജനജീവിതം ദു:സ്സഹമായി .

courtesy. martin joseph koottummel, kidilan trolls, fb

കേരളീയം

🙏ഡീസല്‍ ക്ഷാമം നേരിട്ട കല്‍പ്പറ്റ, മാനന്തവാടി ഡിപ്പോകളില്‍ ഇന്നലെ ഡീസല്‍ എത്തിയതോടെ വയനാട് ജില്ലയിലെ സര്‍വീസുകള്‍ ഇന്ന് മുടങ്ങില്ലെന്ന് കെ.എസ്.ആര്‍.ടി.സി.

🙏സഹകരണ സംഘങ്ങള്‍ക്ക് ആദായ നികുതി 80 പി വകുപ്പ് പ്രകാരം ഇളവനുവദിച്ചുകൊണ്ട് സുപ്രീം കോടതി വിധി. സഹകരണ സംഘങ്ങള്‍ക്ക് നികുതി ഇളവുകള്‍ നഷ്ടപ്പെടാന്‍ കാരണമായ കേരള ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച് വിധിയാണ് സുപ്രീം കോടതി റദാക്കിയത്.

🙏ഇടുക്കി അണക്കെട്ട് അടിയന്തരമായി തുറക്കേണ്ട സാഹചര്യമില്ലെന്നും എറണാകുളം ജില്ലയിലെ സ്ഥിതി കൂടി പരിഗണിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍.

🙏കേരള വി സി നിയമനത്തിനായി ഗവര്‍ണര്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു. സര്‍ക്കാരിന് താല്‍പ്പര്യമുള്ള വ്യക്തിയെ വി സിയാക്കാനായി അടുത്ത മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് ഇറക്കാനിരിക്കെയാണ് ഗവര്‍ണര്‍ സ്വന്തം നോമിനിയെ വച്ച് ഉത്തരവിറക്കിയത് .

🙏ചാലക്കുടിയില്‍ ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി കെ രാജന്‍.അയ്യായിരത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. ആവശ്യമായ മുന്‍കരുതലുകളും ഒരുക്കങ്ങളും നടത്തി.

🙏ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഏകജാലക പോര്‍ട്ടലില്‍ പ്രവേശിച്ച് അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം.കാന്‍ഡിഡേറ്റ് ലോഗിനില്‍ യൂസര്‍ നെയിം പാസ്സ്വേര്‍ഡ്, ജില്ലാ എന്നിവ നല്‍കിയാല്‍ അലോട്ട്‌മെന്റ് സ്റ്റാറ്റസ് അറിയാന്‍ കഴിയും. അലോട്ട്‌മെന്റ് ലെറ്റെറില്‍ പ്രവേശനത്തിന് ഹാജരാകേണ്ട ദിവസം രേഖപ്പെടുത്തിയിട്ടുണ്ട്.

🙏സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലും ഡെപ്യൂട്ടി ഡയറക്ടറേറ്റിലും ഓപ്പറേഷന്‍ റെഡ് ടേപ്പ് എന്ന പേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തി. എയ്ഡഡ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപക- അനധ്യാപിക നിയമനം സ്ഥിരപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

🙏സംസ്ഥാനത്ത് രണ്ടാമതായി മങ്കിപോക്‌സ് സ്ഥിരീകരിച്ച രോഗി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ എല്ലാ സാമ്പിളുകളും നെഗറ്റീവായതായി മന്ത്രി പറഞ്ഞു.

courtesy. rajeesh, troll kerala,fb

🙏എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ഹൈബി ഈഡന്‍. എന്നാലിത് സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും അതുകൊണ്ടു കേരള ചീഫ് സെക്രട്ടറിക്ക് കൈമാറിയതായും നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

🙏കൊയിലാണ്ടി കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പന്തിരിക്കരയിലെ ഇര്‍ഷാദിന്റേത് ആത്മഹത്യയല്ലെന്നും സ്വര്‍ണ്ണക്കടത്ത് സംഘം അപായപ്പെടുത്തിയതാകാമെന്നും ഇര്‍ഷാദിന്റെ പിതാവ് നാസര്‍ .

🙏വയനാട് നൂല്‍പ്പുഴ കാട്ടുനായ്ക്ക കോളനിയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് പോസ്‌റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്‌ക്കേറ്റ മുറിവാണ് മരണകാരണം.

🙏നാട്ടുവൈദ്യന്‍ ഷാബാഷെരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തി ചാലിയാര്‍ പുഴയില്‍ത്തള്ളിയ കേസിലെ കുറ്റപത്രം നിലമ്പൂര്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. കേസില്‍ ആകെ 12 പ്രതികളാണുള്ളത്.

🙏വോട്ടര്‍ പട്ടികയും ആധാര്‍ നമ്പറും ബന്ധിപ്പിക്കാനുള്ള സംവിധാനം നിലവില്‍ വന്നു. വോട്ടര്‍പട്ടികയില്‍ പേരുള്ള ഒരു സമ്മതിദായകന് തന്റെ ആധാര്‍ നമ്പര്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ www.nvsp.in എന്ന വെബ്‌സൈറ്റ് മുഖേനയോ വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ ആപ്പ് (വി.എച്ച്.എ) മുഖേനയോ ഫോം 6B യിലോ അപേക്ഷ സമര്‍പ്പിക്കാം.

ദേശീയം

🙏കോണ്‍ഗ്രസിന്റെ തുടരെയുള്ള തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥയേയും അതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളേയും കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന് ബിജെപി നേതാവും മുന്‍ കേന്ദമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ്.

🙏വിലക്കയറ്റം, അവശ്യവസ്തുക്കളുടെ ജിഎസ്ടി വര്‍ധന, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ രാജവ്യാപക പ്രതിഷേധത്തെ അയോദ്ധ്യ ക്ഷേത്രവുമായി ബന്ധപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അയോധ്യയിലെ രാമക്ഷേത്രത്തെ എതിര്‍ക്കുന്നതിന്റെ ഭാഗമായാണ് രാമക്ഷേത്രത്തിന് തറക്കല്ലിട്ട ഓഗസ്റ്റ് അഞ്ച് തന്നെ കോണ്‍ഗ്രസ് പ്രതിഷേധത്തിനായി തെരഞ്ഞെടുത്തതെന്നാണ് അമിത്ഷായുടെ ആരോപണം.

🙏ദില്ലി സര്‍ക്കാര്‍ നാട്ടിലുടനീളം 25 ലക്ഷത്തോളം ദേശീയ പതാകകള്‍ വിതരണം ചെയ്ത് സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കാനൊരുങ്ങുന്നു. വീടുകളില്‍ മുഴുവന്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനൊപ്പം ദേശീയ ഗാനം ആലപിക്കാന്‍ കൂടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആഹ്വാനം ചെയ്തു.

🙏300 ഓളം യുവതികളെ പൈലറ്റായി ആള്‍മാറാട്ടം നടത്തി പണം തട്ടിയ യുവാവ് ദില്ലിയില്‍ അറസ്റ്റില്‍. കബളിപ്പിച്ച് 1.20 ലക്ഷം രൂപ തട്ടിയെടുത്തെന്ന തട്ടിപ്പിനിരയായ ഒരു യുവതി നല്‍കിയ പരാതിയിലാണ് ദില്ലി ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തത്.

🙏സൗദിയിലെ ഫറസാന്‍ ദ്വീപില്‍ 19 നൂറ്റാണ്ട് പഴക്കമുള്ള പുരാവസ്തുക്കള്‍ കണ്ടെത്തി. എ.ഡി രണ്ടും മൂന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെമ്പ് കൊണ്ട് നിര്‍മിച്ച റോമന്‍ കവചം, റോമന്‍ കാലഘട്ടത്തില്‍ ഒന്നാം നൂറ്റാണ്ട് മുതല്‍ മൂന്നാം നൂറ്റാണ്ട് വരെ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന ‘ലോറിക്ക സ്‌ക്വാമാറ്റ’ യും കണ്ടെത്തിയ അപൂര്‍വ വസ്തുക്കളുടെ കൂട്ടത്തിലുണ്ടെന്ന് ശാസ്ത്രസംഘം വെളിപ്പെടുത്തി.

🙏പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി ആസന്നമെന്ന് ധനമന്ത്രി മിഫ്താഹ് ഇസ്മായിലിന്റെ മുന്നറിയിപ്പ്. പാകിസ്ഥാനില്‍ ഇനി വരാനിരിക്കുന്നത് ഏറ്റവും മോശം ദിനങ്ങളായിരിക്കുമെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി അടുത്ത മൂന്ന് മാസം സര്‍ക്കാര്‍ ഇറക്കുമതി നിയന്ത്രണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

🙏ചൈന – തായ്വാന്‍ അതിര്‍ത്തിയില്‍ പടയൊരുക്കം. ചൈനയുടെ സൈനികാഭ്യാസ ഭീഷണി രണ്ടാം ദിവസവും തുടര്‍ന്നതോടെ അതിര്‍ത്തിയില്‍ മിസൈല്‍ സംവിധാനങ്ങള്‍ വിന്യസിച്ച് തായ്വാന്‍ സൈന്യം. ചൈനയുടെ പ്രകോപനങ്ങളോട് അതേ ഗൗരവത്തോടെ തായ്വാനും പ്രതികരിച്ചതോടെ കനത്ത യുദ്ധഭീതിയിലേക്ക് വഴുതിവീണിരിക്കുകയാണ് തായ്വാന്‍ കടലിടുക്ക്.

കായികം

🙏കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യക്ക് ഇന്നലെ മൂന്ന് സ്വര്‍ണമടക്കം ആറ് മെഡലുകള്‍. ഗുസ്തി താരങ്ങളായ ബജ്റംഗ് പൂനിയയും സാക്ഷി മാലിക്കും ദീപക് പുനിയയുമാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. അന്‍ഷു മാലിക്ക് വെള്ളിയും ദിവ്യ കക്രാനും മോഹിത് ഗ്രേവാള്‍ വെങ്കലവും നേടി ഗുസ്തിയിലെ മെഡല്‍ നേട്ടം ആറിലെത്തിച്ചു.

🙏വനിതകളുടെ ഹോക്കിയില്‍ ഓസ്ട്രേലിയ ഇന്ത്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചു. ഒമ്പത് സ്വര്‍ണവും 8 വെള്ളിയും 9 വെങ്കലവും ഇതുവരെ നേടിയ ഇന്ത്യയുടെ മെഡല്‍ നേട്ടം എട്ടാം ദിവസത്തോടെ 26 ആയി.

🙏ടെസ്റ്റ് ക്രിക്കറ്റില്‍ മത്സരക്ഷമത ഉയര്‍ത്താനായി റാങ്കിംഗില്‍ ആദ്യ ആറ് സ്ഥാനത്തു വരുന്ന രാജ്യങ്ങള്‍ മാത്രം ടെസ്റ്റ് കളിക്കണമെന്ന മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയുടെ നിര്‍ദേശത്തിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ശാസ്ത്രിയുടെ നിര്‍ദേശം നടപ്പാക്കിയാല്‍ ലോക ക്രിക്കറ്റ് തന്നെ തകര്‍ന്നടിയുമെന്ന് ആകാശ് ചോപ്ര പറഞ്ഞു.

🙏ഇന്ത്യ – വെസ്റ്റിന്‍ഡീസ് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് അമേരിക്കയില്‍. ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് എട്ട് മണിക്കാണ് മത്സരം ആരംഭിക്കുക. ഞായറാഴ്ച പരമ്പരയിലെ അവസാനത്തെ മത്സരവും ഇതേ വേദിയില്‍ തന്നെ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here