തിരുവനന്തപുരം.സംസ്ഥാനത്തെ ഹൈസ്കൂളുകളിലെ അധ്യാപക-വിദ്യാര്‍ഥി അനുപാതം തുടരേണ്ടതില്ലെന്ന തീരുമാനത്തില്‍ അധ്യാപകര്‍ ആശങ്കയില്‍.

25 വര്‍ഷമായി തുടര്‍ന്ന് വന്നിരുന്ന 1: 40 എന്ന അധ്യാപക-വിദ്യാര്‍ഥി അനുപാതമാണ് ഒഴിവാക്കിയത്. തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ഒരു വിഭാഗം അധ്യാപകരുടെ ആവശ്യം. കഴിഞ്ഞ ദിവസം തസ്തിക നിർണയം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാർഗ നിർദേശങ്ങളുടെ ഉത്തരവിലാണ് 1:40 എന്ന അനുപാതം ഇനി തുടരേണ്ടതില്ലെന്ന തീരുമാനം.

പുതിയ തീരുമാനം ഏറ്റവുമധികം ബാധിക്കുക എയ്ഡഡ് സ്കൂള്‍ അധ്യാപകരെയാണ്. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ക്ക് തസ്തിക കുറയുന്നത് അനുസരിച്ച് സ്ഥലം മാറ്റം നല്‍കി പ്രശ്നം പരിഹരിക്കാം. എന്നാല്‍ എല്ലാക്കാലവും ഒരു സ്കൂളില്‍ തന്നെ ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗം എയ്ഡഡ് സ്കൂള്‍ അധ്യാപകരും. അവരെ സംരക്ഷിക്കാനുള്ള വഴിയാണ് പുതിയ ഉത്തരവിലൂടെ അടയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here