കൊച്ചി. നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു.പറവൂർ മാഞ്ഞാലി സ്വദേശി ഹാഷിമാണ് മരിച്ചത്. കുഴിയിൽപ്പെട്ട് തെറിച്ച് വീണ ഹാഷിമിനെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

ഹോട്ടൽ ജീവനക്കാരനായ ഹാഷിം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് അപകടം ഉണ്ടായത്.അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.