ന്യൂഡെല്‍ഹി.ഉഠാൻ പദ്ധതിയിലെ 100 വിമാനത്താവളങ്ങളിൽ ഒന്ന് പോലും കേരളത്തിന് ലഭിയ്ക്കില്ല. സംസ്ഥാനത്ത് റീജിണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് യാഥാർത്ഥ്യമാക്കാൻ ഇപ്പോൾ ഉദ്യേശ്യമില്ലെന്നും കേന്ദ്ര സർക്കാർ ഇന്ന് ലോകസഭയെ രേഖാമൂലം അറിയിച്ചു. കെ-റെയിലിൽ വ്യക്തത വരുത്താൻ വൈകുന്നതായ് വ്യക്തമാക്കിയ കേന്ദ്രസർക്കാർ വാട്ടർ വേ കോറിഡോർ യാഥാർത്ഥ്യമാക്കാൻ സംസ്ഥാനവുമായ് കരാർ ഇല്ലെന്നും ലോകസഭയെ അറിയിച്ചു.

ഉഠാൻ പദ്ധതിയ്ക്ക് കീഴിൽ 100 വിമാനത്താവളങ്ങളാണ് രാജ്യത്ത് 2024 ൽ യാഥാർത്ഥ്യമാകുക. ദക്ഷിണേന്ത്യയിൽ തമിഴ് നാട്ടിലെ 4 ഉം കർണ്ണാടകത്തിലെ 3 ഉം ആന്ധ്രയിലെ 2ഉം തെലുങ്കാനയിലെ ഒന്നും ജില്ലകൾ പദ്ധതിയിൽ ഇടം പിടിച്ചു. കേരളത്തിന്റെ പേര് പക്ഷേ ലോകസഭയിൽ രേഖാമൂലം നല്കിയ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
ഉത്തർപ്രദേശിൽ 14 ഉം ഉത്തരാഖണ്ഡിൽ 13 ഉം വിമാനത്താവളങ്ങൾ ഉഠാൻ പദ്ധതിയ്ക്ക് യാഥാർത്ഥ്യമാകും. എറെ പ്രതിക്ഷ നല്കിയിരുന്ന വാട്ടർ വേ കോറിഡോർ പദ്ധതിയുടെ കാര്യത്തിലും കേന്ദ്രസർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കി. നിർദ്ധിഷ്ട പദ്ധതിയുമായ് ബന്ധപ്പെട്ട് കേരളവുമായ് ഒരു കരാറും ഇല്ലെന്ന് കേ ന്ദ്ര സർക്കാർ ലോകസഭയെ അറിയിച്ചു.

ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ(lwAl) ഉം കേരളാ വാട്ടര്‍വേയ്സ് ഇന്‍ഫ്രാസ്ട്രക്ചറുംകേരളാ വാട്ടര്‍വേയ്സ് ഇന്‍ഫ്രാസ്രക്ചറും (KWIL) ഉം തമ്മിൽ ആണ് ഇതുവരെ കരാറുകൾ ഇല്ലാത്തത്. എന്നാൽ സംസ്ഥാനത്ത് മൂന്ന് ദേശിയ ജലഗതാഗത പാതകൾ യാഥാർത്ഥ്യ മാക്കാൻ ശ്രമിയ്ക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കോട്ടപ്പുറം-കൊല്ലം. ആലപ്പുഴ-ചങ്ങനാശ്ശേരി, ആലപ്പുഴ -കോട്ടയം -അതിരമ്പുഴ പാതകളാണ് യാഥാർത്ഥ്യമാക്കുക.


റീജിണൽ വൈറോളജി ഇൻ സ്റ്റിറ്റ്യൂട്ട് സ്ഥാപിയ്ക്കാനുള്ള ആവശ്യം കേരളം രേഖാപരമായ് ഉന്നയിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ ലോകസഭയെ അറിയിച്ചു. കെ-റെയിൽ വിഷയത്തിൽ വ്യക്തത വരുത്താൻ കേരളം വൈകുന്നതായാണ് കേന്ദ്രസർക്കാർ നിലപാട്. അലൈൻ മെന്റ് പ്ലാൻ , ആവശ്യമായ റെയിൽ വേ ഭൂമി, എറ്റെടുക്കുന്ന ഭൂമി ഇവ അടക്കം ഉള്ള വിവരങ്ങളാണ് കേരളം നല്കേണ്ടത്. കേരളം നല്കുന്ന വിശദീകരണം പരിശോധിച്ച് മാത്രമെ കെ-റെയിലിന് അനുവാദം നല്കു എന്നും റെയിൽ വേ മന്ത്രാലയം പറഞ്ഞു. മനുഷ്യ വന്യജീവി സംഘർഷം 24 മണിക്കൂറിനകം നഷ്ടപരിഹാരം സംസ്ഥാനം ലഭ്യമാക്കണം എന്നതാണ് നയമെന്നും കേന്ദ്ര പരിസ്ഥിതി – വനം മന്ത്രി വ്യക്തത വരുത്തി. ‘വന്യജീവി ആവാസവ്യവസ്ഥാ വികസനം’. ‘പ്രോജക്റ്റ് ടൈഗർ’, ‘പ്രോജക്റ്റ് എലിഫന്‍റ്’ എന്നിപദ്ധതികൾക്കായ് അനുവദിച്ച തുകയിൽ നിന്നാണ് സംസ്ഥാനം നഷ്ടപരിഹാരം നല്‍കേണ്ടത്.