തിരുവനന്തപുരം. പാറശാലയിൽ ലോറി സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വയസുകാരി മരിച്ചു.പാറശാലയിൽ നിന്നും കളിയിക്കാവിളയിലേക്ക് വന്ന ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കളിയിക്കാവിള സ്വദേശികളായ യഹോവയും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ മകൾ ഋത്വികയാണ് മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ യഹോവയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഭാര്യ അശ്വിനിയെ എസ്.‌എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അശ്വനി 7 മാസം ഗർഭിണിയാണ്. അപകടത്തിൽ പെട്ട ലോറി ഡ്രൈവർ മദ്യപിച്ചിരുന്നെവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.