പാലക്കാട്∙ മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകൾ തുറന്നു. നാലു ഷട്ടറുകളും അഞ്ച് സെന്റിമീറ്റർ വീതമാണ് തുറന്നത്. കൽപാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നു.

ഇന്ന്‌ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നിരുന്നു. ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം തുറന്ന് 543 ക്യൂസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.