കുമളി: മഴ ശക്തമായ സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ 30 സെന്റി മീറ്റർ വീതം തുറന്നു. നിലവിൽ 534 ഘനയടി വെള്ളമാകും ആദ്യം തുറന്നുവിടുന്നത്. രണ്ട് മണിക്കൂറിന് ശേഷം 1000 ഘനയടിയായി ഉയർത്തും.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മഴ ശക്തമായതിനാൽ ഇടുക്കി ഡാം തുറക്കുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി അറിയിച്ചു.

മഴക്കെടുതി രൂക്ഷമായതിനാൽ എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങളെ കൂടി ഇടുക്കിയിലേക്ക് ആവശ്യപ്പെട്ടു. ഡാമുകൾ തുറക്കുന്നതിന്റെ ഭാഗമായി ആവശ്യമെങ്കിൽ ജനങ്ങളെ ഒഴിപ്പിക്കും. മുന്നൊരുക്കങ്ങൾ പൂർണമാണെന്നും മന്ത്രി അറിയിച്ചു

അതേസമയം മുല്ലപ്പെരിയാറിൽ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്ന ആവശ്യത്തോട് തമിഴ്‌നാട് അനുകൂലമായി പ്രതികരിച്ചതായി റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. നിലവിൽ 137.15 അടിയാണ് ജലനിരപ്പ്.