courtesy. troll republic,fb

2022 ആഗസ്റ്റ് 05 വെള്ളി

BREAKING NEWS

👉 മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137.15 അടിയായി ഉയർന്നു. ജാഗ്രതാ മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടം.

👉 ഇടുക്കി കല്ലാർ അണക്കെട്ട് തുറക്കാൻ സാധ്യത

👉 കോട്ടയം ജില്ലയുടെ പടിഞ്ഞാറെൻ മേഖഖലയായ അയ്മനം, തിരുവാർപ്പ് എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി.

👉 ഗുജറാത്തിലെ സമ്പർകന്തയിലെ
ഗാംഭോയി ഗ്രാമത്തിൽ കുഞ്ഞിനെ ജീവനോടെ കുഴിച്ച് മൂടിയ സംഭവത്തിൽ പോലീസ് അന്വേഷണം.

👉വിലക്കയറ്റത്തിനെ
തിരെ ഇന്ന് പാര്‍ലമെന്റില്‍ പ്രതിഷേധവും രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ചും. ചലോ രാഷ്ട്രപതി ഭവന്‍ എന്ന പേരില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധത്തില്‍ എംപിമാര്‍ പങ്കെടുക്കും.

കേരളീയം

🙏 സംസ്ഥാനത്ത് ഇന്ന് ഒമ്പതു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ചില ജില്ലകളില്‍ താലുക്ക് അടിസ്ഥാനത്തിലും അവധി പ്രഖ്യാപിച്ചു. ആലപ്പുഴ , പത്തനംതിട്ട , കോട്ടയം , ഇടുക്കി , എറണാകുളം , തൃശൂര്‍ , പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കാസര്‍കോട് ജില്ലയിലെ ഹൊസ്ദൂര്‍ഗ്, വെളളരിക്കുണ്ട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, ഏറനാട് എന്നീ താലുക്കുകളിലും അവധി പ്രഖ്യാപിച്ചു. എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി.

🙏മുല്ലപ്പെരിയാര്‍, മലമ്പുഴ, കാഞ്ഞിരപ്പുഴ, തെന്മല, ഇടുക്കി കല്ലാര്‍ അടക്കമുള്ള കൂടുതല്‍ ഡാമുകള്‍ ഇന്നു തുറക്കും. ഭാരതപ്പുഴ അടക്കമുള്ള നദികള്‍ കവിഞ്ഞൊഴുകുന്ന നിലയിലാണ്. മുണ്ടക്കയം വെട്ടുകല്ലാംകുഴിയിലും കൂട്ടിക്കല്‍ കടുങ്ങയിലും ഉരുള്‍ പൊട്ടി.

🙏മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്റ്റ് ഏഴോടെ ന്യൂനമര്‍ദ്ദം രൂപപ്പെടും. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും ഷീയര്‍ സോണിന്റേയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റേയും സ്വാധീനംമൂലം എട്ടാം തീയതിവരെ മഴ തുടരുമെന്നാണു മുന്നറിയിപ്പ്.

🙏ചാലക്കുടിയില്‍ പ്രളയസമാനമായ അവസ്ഥ. ഡാമുകള്‍ തുറന്നുവിട്ടതോടെ പുഴ കവിഞ്ഞൊഴുകി. ഈ പ്രദേശത്തുള്ള അയ്യായിരത്തിലേറെ പേരെ 33 ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. മലയോര യാത്രകള്‍ അരുതെന്ന് റവന്യൂമന്ത്രി കെ രാജന്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘത്തെ കൂടി ആവശ്യപ്പെട്ടു.

🙏മുഹറം അവധി ചൊവ്വാഴ്ചയിലേക്കു മാറ്റി. തിങ്കളാഴ്ച പ്രവൃത്തിദിനമായിരിക്കും.

🙏ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായി മുസ്ലിം സമുദായാംഗത്തെ നിയമിക്കണമെന്ന ആവശ്യവുമായി മുന്‍ മന്ത്രി കെടി ജലീല്‍ തന്നെ സമീപിച്ചെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കഴിഞ്ഞ 21 നാണു ജലീല്‍ വീട്ടില്‍ വന്നത്. സാക്ഷിയായി ജോമോന്‍ പുത്തന്‍പുരക്കല്‍ ഉണ്ടായിരുന്നു.

🙏പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്നു മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം തേടാം. പത്തു ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റിലേക്കുള്ള അലോട്ട്മെന്റ് മാറ്റിവച്ചിരിക്കുകയാണ്. ഹൈക്കോടതിയുടെ അന്തിമ ഉത്തരവു വന്നശേഷമേ ഈ സീറ്റുകളില്‍ അലോട്ട്മെന്റ് ഉണ്ടാകൂ.

🙏കണ്ണൂര്‍ പേരിയ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു. മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്താണ് ബസ് സര്‍വീസ് അടക്കമുള്ള ഗതാഗതം നിരോധിച്ചത്.

courtesy. martin joseph koottummel, fb

🙏 ഇന്നലെ അന്തരിച്ച കോണ്‍ഗ്രസ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ പ്രതാപ വര്‍മ തമ്പാൻ്റ സംസ്കാരം ഇന്ന് വൈകിട്ട് 4ന് കൊല്ലം പേരൂരിലെ വീട്ടുവളപ്പിൽ. 63 വയസായിരുന്നു. കൊല്ലത്തെ വീട്ടിലെ ശുചിമുറിയില്‍ വീണ് പരിക്കേറ്റാണു മരണം. ചാത്തന്നൂരിലെ മുന്‍ എംഎല്‍എയാണ്.

🙏മന്ത്രി ജി.ആര്‍. അനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്ന് രാത്രി ഒമ്പതോടെയാണ് തിരുവനന്തരപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

🙏സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനുള്ള സമിതിയില്‍ ഗവര്‍ണറുടെ നോമിനിയെ ഒഴിവാക്കുന്ന നിയമഭേദഗതിക്കു നീക്കം. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പ്രതിനിധിയെ മാത്രമേ ഗവര്‍ണറുടെ നോമിനിയായി നിയമിക്കാവൂവെന്നു സര്‍വകലാശാലാ നിയമം ഓര്‍ഡിനന്‍സില്‍ ഭേദഗതി വരുത്താനാണ് നിര്‍ദേശം.

🙏സംസ്ഥാനത്തു റോഡരികുകളില്‍ സ്ഥാപിച്ച കൊടിമരങ്ങള്‍ക്കെതിരേ നടപടിയെടുത്തതു സംബന്ധിച്ച വിവരം വെളിപ്പെടുത്തണമെന്ന് സര്‍ക്കാരിനോടു ഹൈക്കോടതി.

🙏ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി രണ്ടു പേരെ കട്ടപ്പന പൊലീസ് പിടികൂടി. മലപ്പുറം സ്വദേശി പ്രതീഷ്, മുവാറ്റുപുഴ സ്വദേശി ഷബീര്‍ എന്നിവരാണു പിടിയിലായത്.

🙏മൂലമറ്റം പവര്‍ സ്റ്റേഷനിലെ വൈദ്യുതി ഉല്‍പാദിപ്പിച്ചശേഷമുള്ള വെള്ളം മൂവാറ്റുപുഴയാറിലേക്ക് ഒഴുക്കിവിടുന്നത് അപകടമാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മൂവാറ്റുപുഴയില്‍ ജലനിരപ്പ് കൂടി.

🙏എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയതിന് ജില്ലാ കളക്ടര്‍ രോണു രാജിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. അവധി പ്രഖ്യാപനത്തിന് മാര്‍ഗ്ഗരേഖ തയാറാക്കണമെന്നാണ് ആവശ്യം. കളക്ടറോട് റിപ്പോര്‍ട്ട് തേടണമെന്നും എറണാകുളം സ്വദേശി അഡ്വ. എം ആര്‍ ധനില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

🙏ശബരിമല സമരം ആര്‍ക്കു വേണ്ടിയായിരുന്നെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമരം കൊണ്ട് എന്തു ഗുണമുണ്ടായി. സമരത്തില്‍ പങ്കെടുത്തവരെല്ലാം കേസില്‍ കരുങ്ങി കഴിയുകയാണ്. സര്‍ക്കാര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും തിരുത്താനാണ് നവോത്ഥാന സമിതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

🙏നിറപുത്തരി പൂജയ്ക്കായി നട തുറന്നു. ഭക്തജനത്തിരക്ക് നിയന്ത്രിക്കും. മൂന്നുമണിക്കു ശേഷം പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കയറ്റിവിടില്ല. സന്നിധാനത്തുള്ള ഭക്തര്‍ ആറുമണിക്കു മുമ്പേ തിരിച്ചു മലയിറങ്ങണം.

🙏അമ്പതു കോടിയോളം രൂപയുടെ മണി ചെയിന്‍ തട്ടിപ്പില്‍ ഒരു പ്രധാനി കൂടി പിടിയില്‍. പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയാണ് പിടിയിലായത്. ആര്‍ വണ്‍ എന്ന സ്ഥാപനത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. തൃശ്ശൂര്‍ സ്വദേശി ഊട്ടോളി ബാബുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

🙏മലയാള സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് വിജയം. ചെയര്‍മാന്‍ – അഫ്‌സല്‍, ജനറല്‍ സെക്രട്ടറി – ശ്രുജിത്ത് പി സി, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി – വൃന്ദ ടി, മാഗസിന്‍ എഡിറ്റര്‍ – സായൂജ് എം പി, ജനറല്‍ ക്യാപ്റ്റന്‍ – അജേഷ് പി എസ് തുടങ്ങിയവരാണു ജയിച്ചത്.

🙏പന്തിരിക്കരയില്‍നിന്ന് സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിനെ കണ്ടെത്താനായില്ല. തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നു പേര്‍ കൂടി ഇന്ന് അറസ്റ്റിലായി. തങ്ങളുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട ഇര്‍ഷാദ് പുഴയില്‍ ചാടിയെന്നാണ് അറസ്റ്റിലായവരുടെ മൊഴി.

🙏പത്തനംതിട്ടയില്‍ കരകവിഞ്ഞ സീതത്തോട്ടിലൂടെ കാട്ടുതടി പിടിക്കാന്‍ ശ്രമിച്ച മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടമണ്‍പാറ സ്വദേശികളായ രാഹുല്‍, വിപിന്‍, നിഖില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

🙏ഷാര്‍ജയിലെ സജയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശി അറയിലകത്ത് പുതിയപുര മുഹമ്മദ് അര്‍ഷദ് (52), കോഴിക്കോട് കൊയിലാണ്ടി എടക്കുളം വാണികപീടികയില്‍ ലത്തീഫ് (46) എന്നിവരാണ് മരിച്ചത്.

ദേശീയം

🙏വിലക്കയറ്റത്തിനെ
തിരെ ഇന്ന് പാര്‍ലമെന്റില്‍ പ്രതിഷേധവും രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ചും. ചലോ രാഷ്ട്രപതി ഭവന്‍ എന്ന പേരില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധത്തില്‍ എംപിമാര്‍ പങ്കെടുക്കും.

🙏പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. നാഷണല്‍ ഹെറാള്‍ഡ് കേസിലാണു ചോദ്യംചെയ്യല്‍. ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം രാത്രിയോടെ ഖാര്‍ഗെയെ ഇഡി വിട്ടയച്ചു.

🙏തമിഴ്നാട് തിരുപ്പൂരില്‍ കാറും ബസും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. താരാപ്പുരത്തിനു സമീപം കൊടുവായിലാണ് അപകടമുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

🙏തമിഴ്നാട്ടിലേയും കര്‍ണാടകയിലേയും വിവിധ ജില്ലകളില്‍ കനത്ത മഴ. സേലം മേട്ടൂര്‍ അണക്കെട്ടില്‍ നിന്നും സെക്കന്റില്‍ 2.1 ഘനഅടി വെള്ളം തുറന്നുവിടുന്നതിനാല്‍ കാവേരി നദീ തീരത്ത് താമസിക്കുന്നവര്‍ക്ക് അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

🙏മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹാബാദ് ഹൈക്കോടതി തള്ളി. മാധ്യമപ്രവര്‍ത്തകന്‍ എന്ന വാദം നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗമാണെന്ന് ആരോപിച്ചാണ് യുപി പൊലീസ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.


🙏ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്ണോയ് ഭാര്യാസമേതം ബിജെപിയില്‍ ചേര്‍ന്നു. മുന്‍ എംഎല്‍എ രേണുകയാണു ഭാര്യ.

🙏മഹാരാഷ്ട്രയിലെ താനെയില്‍ 35 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ പതിമ്മൂന്നുകാരനെ കൊലപ്പെടുത്തിയ രണ്ടു പേര്‍ പിടിയില്‍. താനെ മിരാറോഡില്‍ താമസിക്കുന്ന മായങ്ക് എന്ന പതിമൂന്ന് വയസുകാരനാണ് കൊല്ലപ്പെട്ടത്.

🙏ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന ബൈക്ക് റാലിയില്‍ ഹെല്‍മെറ്റ് ധരിക്കാതിരുന്ന ബിജെപി എംപി മനോജ് തിവാരിക്കു ഡല്‍ഹി പോലീസ് പിഴ ചുമത്തി.

🙏ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ തൊഴിലാളികള്‍ക്കു നേരെ ഭീകരാക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു. ഭീകരര്‍ ഗ്രനേഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

കായികം

🙏കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇന്നലെ ഒരു സ്വര്‍ണവും ഒരു വെള്ളിയും. ഏഴാം ദിവസമായ ഇന്നലെ പാരാ പവര്‍ലിഫ്റ്റിംഗ് വിഭാഗത്തില്‍ ഇരുപത്തിയേഴുകാരനായ സുധീറാണ് ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടിയത്.

🙏 ചരിത്ര നേട്ടവുമായാണ് മലയാളി താരം എം.ശ്രീശങ്കര്‍ ലോങ്ജംപില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ലോങ്ജംപില്‍ ഇന്ത്യക്ക് ആദ്യമായിട്ടാണ് മെഡല്‍ ലഭിക്കുന്നത്. ഇതോടെ ഇന്ത്യ ആറ് സ്വര്‍ണവും ഏഴ് വെള്ളിയും ഏഴ് വെങ്കലവുമുള്‍പ്പെടെ 20 മെഡലുകള്‍ സ്വന്തമാക്കി.

🙏കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സെമിയില്‍ കടന്ന് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. ഇന്നലെ നടന്ന ക്വാര്‍ട്ടറില്‍ വെയ്ല്‍സിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ ടീമിന്റെ സെമി പ്രവേശനം.

🙏ഇന്നലെ ബോക്‌സിങ് റിങ്ങിലും ഇന്ത്യ രണ്ട് മെഡലുകള്‍ ഉറപ്പാക്കി. ബോക്‌സര്‍മാരായ അമിത് പംഗലും ജാസ്മിന്‍ ലംബോറിയയും സെമിയില്‍ കടന്നു. വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി സിന്ധുവും പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്തും പ്രീ ക്വാര്‍ട്ടറില്‍ കടന്നതും മറ്റൊരു മെഡല്‍ പ്രതീക്ഷയാണ്.