പത്തനാപുരം . .മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ വൈദിക ട്രസ്റ്റിയായി ഫാ. ഡോ.തോമസ് വർഗീസ് അമയിലും അൽമായ ട്രസ്റ്റിയായി റോണി വർഗീസ് ഏബ്രഹാമും തിരഞ്ഞെടുക്കപ്പെട്ടു.


പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ പത്തനാപുരം മൗണ്ട് താബോർ ദയറ അങ്കണത്തിൽ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിൽ ചടങ്ങിൽ ഓൺലൈനായി ആയിരുന്നു തിരഞ്ഞെടുപ്പ് .

47 വൈദികരും 44 അൽമായരും ഉൾപ്പെടെ 1 41: മാനേജിംങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും യോഗം അംഗീകരിച്ചു. 11 വൈദികരും 22 അൽമായരും ഉൾപ്പെടെ 33 പേരെ മാനേജിങ്ങ് കമ്മിറ്റിയിലേക്ക് കാതോലിക്കാ ബാവ നാമനിർദ്ദേശം ചെയ്തു.ഫാ.ഡോ.കെ.എം ജോർജ്ജ് ധ്യാനം നയിച്ചു ടി. സഖറിയമാണി മുഖ്യവരണാധികാരിയായി .


വൈദിക ട്രസ്റ്റിസ്ഥാനത്തേക്ക് ഫാ ഡോ. എം ഒ ജോൺ ഫാ. കോശി ജോർജ്ജ് വരിഞ്ഞവിള അൽമായ ട്രസ്റ്റിസ്ഥാനത്തേക്ക് ജോർജ്ജ് മത്തായി നൂറനാൽ ജോൺസൺ കീപ്പള്ളിൽ, ഇ. ജോൺ മാത്യൂ കൂടാരത്തിൽ എന്നിവരും മൽസരിച്ചു.