കൊല്ലം.കെപിസിസി ജനറൽ സെക്രട്ടറി പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു
തേവള്ളിയിലെ വീട്ടില്‍ ശുചിമുറിയിൽ കാൽവഴുതിവീണ് പരുക്കേറ്റ തമ്പാനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു. ചാത്തന്നൂര്‍ മുന്‍ എംഎല്‍എ ആയിരുന്നു.2012 മുതല്‍ 2014വരെ കൊല്ലം ഡിസിസി പ്രസിഡന്റ് ആയിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയില്‍. നാളെ ഡിസിസി ഓഫീസിലും പേരൂര്‍ സഹകരണ ബാങ്കിലും പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് നാലിന് പേരൂരിലെ കുടുംബവീട്ടില്‍ സംസ്കാരം നടക്കും.
തേവള്ളി കൃഷ്ണകൃപയില്‍ സ്വാതന്ത്ര്യസമര സേനാനി പരേതനായകൃഷ്ണപിള്ളയുടെ മകനായ തമ്പാന് കെഎസ് യുവിവിലൂടെയാണ് പൊതു പ്രവര്‍ത്തനമാരംഭിച്ചത്. കെഎസ് യു ഏക ജനറല്‍സെക്രട്ടറിയായിരുന്നു. യൂത്ത്കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് അംഗം സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാനട്രഷറര്‍, കെപിസിസി നിര്‍വാഹക സമിതി അംഗം കേരള സര്‍വകലാശാല സെനറ്റ് അംഗം പേരൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്,ജില്ലാ ടൂറിസം പ്രൊമോഷന്സൊസൈറ്റി പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചു.
ഭൗതിക ശരീരം രാവിലെ 10-10.30 തേവള്ളിയിലെ വസതി, 11 മുതൽ 1 വരെ ഡി സി സി ഓഫീസിൽ പൊതുദർശനം, ചാത്തന്നൂർ ജംഗ്ഷൻ 1.30 – 2 വരെ, 2 15 -2.30 പേരുർ സർവ്വീസ് സഹകരണ ബാങ്ക് ശേഷം കരിക്കോട് സ്വവസതിയായ പേരുർ മുല്ലശേരിയിൽ സംസ്കാരം 4 ന്