തിരുവനന്തപുരം.മുഹറം അവധി ചൊവ്വാഴ്ചയിലേക്ക് മാറ്റി . തിങ്കളാഴ്ചയായിരുന്നു നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. ചൊവ്വാഴ്ചയിലേക്ക് അവധി മാറ്റിയതോടെ തിങ്കൾ പ്രവർത്തിദിവസമായിരിക്കും.
ഹിജ്‌റ കലണ്ടർ പ്രകാരം മുഹറം പത്ത് ചൊവ്വാഴ്ച ആയതിനാലാണ് അവധി മാറ്റിയത്. അവധി മാറ്റം ആവശ്യപ്പെട്ട് മുസ്ലിം സംഘടനകൾ സർക്കാരിനെ സമീപിച്ചിരുന്നു.