കരുനാ​ഗപ്പള്ളി: വഴിയൊരലോട്ടറി വിൽപ്പന കേന്ദ്രത്തിൽ നിന്ന് 16000 രൂപയുടെലോട്ടറി ടിക്കറ്റും പണവും മോഷണം പോയി’ കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിന് മുന്നിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന കരുനാ​ഗപ്പള്ളി കോഴിക്കോട് സ്വദേശി ബിജുവിൻ്റെ ലോട്ടറി വിൽപ്പന കേന്ദ്രത്തിലാണ് മോഷണം നടന്നത്.

തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ഇന്നലെ ( ചൊവ്വ ) രാവിലെ ബിജു എത്തിയപ്പോഴാണ് ചൊവ്വാഴ്ച ഫലം വരുന്ന 16000 രൂപ വിലവരുന്ന അക്ഷയ ടിക്കറ്റുകൾ മോഷണം പോയതായറിയുന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന പണവും മോഷ്ടാക്കൾ പൂട്ട് പൊളിച്ചാണ് അപഹരിച്ചത്. രേഖകൾ തീ കൊളുത്തി നശിപ്പിക്കുകയും ചെയ്തു. ബിജു കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകി.പോലീസ് അന്വേഷണം ആരംഭിച്ചു.