തിരുവനന്തപുരം.പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ കെ ലളിത(85) നിര്യാതയായി. ഇന്ന് പുലർച്ചെ തിരുവനന്തപുരം പട്ടം എസ് യു റ്റി ആശുപത്രിയിലായിരുന്നു അന്ത്യം. എസ് എ ടി ആശുപത്രി റിട്ട പ്രഫസറും വകുപ്പുമേധാവിയുമായിരുന്ന ഡോ ലളിത
വിരമിച്ച ശേഷം പട്ടം എസ് യു റ്റി യിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. ലക്ഷ്മി മനു കുമാർ, മാല പാർവതി (നടി) എന്നിവർ മക്കളാണ്. സംസ്കാരം വൈകിട്ട് 5.30 ന് ശാന്തികവാടത്തിൽ.