കൊച്ചി.ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍ – income tax return) ഫയല്‍ ചെയ്യാനുള്ള അവസാന തീയതി കഴിഞ്ഞുപോയതില്‍ വേവലാതിപൂണ്ട് നടക്കുന്ന അനേകം പേരുണ്ട്. ഒരു പാടുപേര്‍ക്ക് പല കാരണങ്ങളാല്‍ അവസാന തീയതിയായ ജൂലൈ 31 (July 31) ന് അകം റിട്ടേണ്‍ഫയല്‍ ചെയ്യാനായില്ല.
നേരത്തെ പറഞ്ഞതുപോലെ ആദായനികുതി വകുപ്പോ സര്‍ക്കാരോ 2022-23 വര്‍ഷത്തെ ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടിയിട്ടിയിരുന്നില്ല. അതിനാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് അതിനുള്ള അവസരം ഇനിയുമുണ്ട്.

നികുതിദായകര്‍ക്ക് ചില കാരണങ്ങളാല്‍ നിശ്ചിത തീയതിക്കുള്ളില്‍ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ‘ബിലേറ്റഡ് ഐടിആര്‍’ ( വൈകിയുള്ള ഐടിആര്‍) എന്നതിലൂടെ ഇത് സാധിക്കുന്നതാണ്. എന്നാല്‍ ഗവണ്‍മെന്റിന്റെ ഫിനാന്‍സ് ആക്ടിലെ വ്യവസ്ഥകള്‍ അനുസരിച്ച് വൈകിയുള്ള ഐടിആര്‍ ഫയല്‍ ചെയ്യണമെങ്കില്‍ പിഴ അടയ്‌ക്കേണ്ടതുണ്ട്.

എന്താണ് ബിലേറ്റഡ് ഐടിആര്‍?

ജൂലൈ 31-ന് ഐടി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ കഴിയാത്ത നികുതിദായകര്‍ക്ക് ഡിസംബര്‍ 31 വരെ ബിലേറ്റഡ് ഐടിആര്‍ എന്ന ഓപ്ഷനിലൂടെ ഇത് ഫയല്‍ ചെയ്യാവുന്നതാണ്. നികുതിദായകര്‍ക്ക് നിശ്ചിത തീയതിക്ക് ശേഷം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അനുവദിക്കുന്ന വ്യവസ്ഥയാണിത്.

നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയാല്‍ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 234 എഫ് പ്രകാരം ചാര്‍ജ് ഈടാക്കും. എന്നാല്‍ കാലതാമസം അനുസരിച്ച് ഇത് വര്‍ദ്ധിക്കുകയും ചെയ്യും.

സെക്ഷന്‍ 234 എഫ് പ്രകാരം, 5 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള നികുതിദായകര്‍ ജൂലൈ 31 ന് ശേഷം ഐടിആര്‍ ഫയല്‍ ചെയ്താല്‍ 5,000 രൂപ പിഴ അടയ്‌ക്കേണ്ടതുണ്ട്. എന്നാല്‍, മൊത്തം വരുമാനം 5 ലക്ഷം രൂപയില്‍ താഴെയുള്ള നികുതിദായകര്‍ക്ക് 1000 രൂപയാണ് പിഴ. അതേസമയം ആദായനികുതി അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ പിഴയൊന്നും അടക്കേണ്ടതില്ല.

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവര്‍ക്കും ഒറിജിനല്‍ ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ അപാകതയുണ്ടെങ്കില്‍ പുതുക്കിയ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അര്‍ഹതയുണ്ട്. ഇതിനുള്ള അവസാന തീയതിയും 2022 ഡിസംബര്‍ 31 ആണ്.

ഓഗസ്റ്റ് 1 നും ഡിസംബര്‍ 31 നും ഇടയില്‍ ബിലേറ്റഡ് ഐടിആറിലൂടെ ആദായ നികുതി ഫയല്‍ ചെയ്യാവുന്നതാണ്. എന്നാല്‍ ഈ അവസരവും നഷ്ടപ്പെടുത്തിയാല്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കാത്ത പക്ഷം അവര്‍ക്ക് ആദായ നികുതി അടക്കാന്‍ സാധിക്കില്ല.

ഇതുവരെ അടച്ച ആദായ നികുതി

ജൂലൈ 31 ന് 72.42 ലക്ഷം ആദായനികുതി റിട്ടേണുകളാണ് ഫയല്‍ ചെയ്തത്. ഇതിലൂടെ 5.83 കോടി രൂപയാണ് ലഭിച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അതേ ആദായ നികുതി വരുമാനത്തിന് അടുത്താണ്. തുടക്കത്തില്‍ ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയലിംഗ് മന്ദഗതിയിലായിരുന്നെങ്കിലും, സമയപരിധി അടുത്തപ്പോള്‍ കൂടുതല്‍ പേര്‍ മുന്നോട്ട് എത്തുകയായിരുന്നു.

അവസാന ദിവസമായ 2022 ജൂലായ് 31-ന് 72.42 ലക്ഷം ആദായനികുതി റിട്ടേണുകളാണ് ഫയല്‍ ചെയ്തത്. ഇതോടെ ആകെ 5.83 കോടി ആദായ നികുതി റിട്ടേണുകളാണ് ഫയല്‍ ചെയ്തത്.

ഐടിആര്‍ ഫയല്‍ ചെയ്യുന്നതില്‍ കുതിപ്പ് കാണാനായെന്നും ഒറ്റ ദിവസം 72.42 ലക്ഷം ഐടിആറുകള്‍ ഫയല്‍ ചെയ്തുവെന്നും,’ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. 2022-23 മൂല്യനിര്‍ണ്ണയ വര്‍ഷത്തിലേക്ക് ജൂലൈ 31 വരെ സമര്‍പ്പിച്ച മൊത്തം ഐടിആറുകള്‍ ഏകദേശം 5.83 കോടിയാണ്.

അതേസമയം, കഴിഞ്ഞ രണ്ട് സാമ്ബത്തിക വര്‍ഷങ്ങളിലും, കോവിഡ് മഹാമാരിയെ തുടര്‍ന്ന് നികുതിദായകര്‍ക്ക് ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം സമയപരിധി നീട്ടി നല്‍കിയിരുന്നില്ല. ഒരു വ്യക്തി ആദായനികുതി വകുപ്പിന് വര്‍ഷത്തില്‍ അടയ്‌ക്കേണ്ട വരുമാനത്തെയും നികുതികളെയും കുറിച്ചുള്ള വിവരങ്ങളാണ് ഐടിആര്‍ ഫയല്‍ ചെയ്യുന്നത് വഴി ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here