ആലുവ മുട്ടത്ത് കെ.എസ്.ആർ.ടി.സി ബസ്സ് കണ്ടയ്നർ ലോറിയിൽ ഇടിച്ച് യാത്രക്കാരും ലോറി ഡ്രൈവരു ഉൾപ്പെടെ 6 പേർക്ക് പരുക്ക്. പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്.ബസിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് ഒരാളെ പുറത്തെടുത്തത്.
ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ ബസ് ഇടിക്കുകയായിരുന്നു. തുടർന്ന് പിന്നാലെ വന്ന ലോറിയും ബസിൽ ഇടിച്ചു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ആലുവ ഭാഗത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.