തിരുവനന്തപുരം . നാലുകോടിയില്‍പ്പരം രൂപ വകമാറ്റി ചിലവിട്ട പ്രശ്നത്തില്‍ ലോക്നാഥ് ബഹ്റയെ സംരക്ഷിച്ച് സർക്കാർ ഉത്തരവ്. പണം വകമാറ്റിയ മുൻ ഡി.ജി.പി ലോക് നാഥ് ബഹ്റയുടെ നടപടി സർക്കാർ സാധൂകരിച്ചു

പോലീസ് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മാണ തുക വകമാറ്റിയതാണ് ശരിവെച്ചത്. നടപടി സാധൂകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി

4.33 കോടി രൂപ വകമാറ്റി പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസും സീനിയര്‍ ഓഫിസര്‍മാര്‍ക്കുള്ള വില്ലകളും നിർമ്മിച്ചത് വിവാദമായിരുന്നു. പദ്ധതി അതേ വര്‍ഷം നടപ്പിലാക്കാന്‍ സാധിക്കാത്തതിനാലാണ് പുതിയ ആര്‍ഭാട പദ്ധതി നടപ്പാക്കിയത്.

ഭാവിയിൽ ആവർത്തിക്കരുതെന്ന മുന്നറിയിപ്പോടെയാണ് നടപടി സാധൂകരിച്ചത്. എങ്കിലും ഏറെ ഒച്ചപ്പാടായ പ്രശ്നത്തില്‍ നിന്നും മുന്‍ഡിജിപിക്ക് തലയൂരാനാകുംവിധമാണ് ഉത്തരവ്.

പോലീസ് വകുപ്പിന്റെ ആധുനികവത്കരണം സ്കീമിൽ ഉൾപ്പെടുത്തി 30 സ്റ്റാഫ് ക്വാർട്ടേഴ്സുകൾ നിർമ്മിക്കാനായിരുന്നു 4.33 കോടി അനുവദിച്ചത്. ആവശ്യത്തിനുള്ള പണം ആര്‍ഭാടത്തിന് വിനിയോഗിച്ചു എന്നപ്രശ്നമാണ് സാധൂകരിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here