പത്തനാപുരം . മലങ്കര ഓർത്തഡോക്സ് സഭയുടെ മലങ്കര അസോസിയേഷൻ യോഗം ഇന്ന് കൊല്ലം പത്തനാപുരത്ത് നടക്കും. മൗണ്ട് താബോർ ദയറായോട് ചേർന്നുള്ള ഗേൾസ് ഹൈസ്ക്കൂൾ മൈതാനത്താണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ക്രമീകരിച്ചിരിക്കുന്നത്. സഭയുടെ അഞ്ചുവർഷത്തേക്കുളള വൈദിക ട്രസ്റ്റിയെയും അൽമായ ട്രസ്റ്റിയെയും നൂറ്റിനാൽപത്തിയൊന്ന് മാനേജിങ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കും. വോട്ടെടുപ്പ് പൂർണമായും ഓൺലൈൻ രീതിയിലാണ് ക്രമീകരിച്ചിക്കുന്നത്. 
ഉച്ചയ്ക്ക് തുടങ്ങുന്ന വോട്ടെടുപ്പിൽ
മുപ്പതു ഭദ്രാസനങ്ങളിൽ നിന്ന് 4301 പ്രതിനിധികളാണ്
പങ്കെടുക്കുന്നത്. വൈകിട്ട് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഫലപ്രഖ്യാപനം നടത്തും. വൈദിക ട്രസ്റ്റി സ്ഥാനാർഥികളായി മൂന്നു പേരും അൽമായ ട്രസ്റ്റി സ്ഥാനാർഥികളായി നാലുപേരുമാണ് മൽസരിക്കുന്നത്.