കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ദ്ധിച്ചു. 200 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,880 രൂപയായി.

ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. 4735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ദിവസങ്ങളായി മാറ്റമില്ലാതിരുന്ന സ്വര്‍ണവില ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് വില വര്‍ധിക്കുകയായിരുന്നു. കഴിഞ്ഞ മാസം 21ന് 36,800 രൂപയായി സ്വര്‍ണവില താഴ്ന്നിരുന്നു. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. ഏകദേശം ഈ ദിവസങ്ങളില്‍ ആയിരം രൂപയാണ് വര്‍ധിച്ചത്.