വെള്ളത്തിനടിയിൽ കാർഗിൽ രക്തസാക്ഷിയുടെ ഛായാചിത്രം സൃഷ്ടിച്ച് ,ലോക റെക്കോർഡ് നേടി ഡാവിഞ്ചി സുരേഷ്

തിരുവനന്തപുരം. വെള്ളത്തിനിടയിൽ കാർഗിൽ രക്തസാക്ഷി വിക്രം ബത്രയുടെ ഛായാചിത്രം വരച്ച് ലോക റെക്കോർഡ് നേടിയിരിക്കുകയാണ് പ്രശ്സത ചിത്രകാരൻ ഡാവിഞ്ചി സുരേഷ്.
കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി പാങ്ങോട് മിലിട്ടറി സ്റ്റേഷനിലാണ് ഡാവിഞ്ചി സുരേഷ് വിസ്മയം തീർത്തത്. ബോണ്ട് വാട്ടർ സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്‌കൂബ ടീമുമായി ചേർന്നായിരുന്നു പ്രകടനം.

8 മണിക്കൂർ , ഡാവിഞ്ചി സുരേഷും സ്കൂബ ടീം അംഗങ്ങളുമായി അഞ്ചോളം പേർ , പല നിറത്തിലും വലിപ്പത്തിലുമുള്ള ടൈലുകൾ.. പിന്നീട് കണ്ടത് വെള്ളത്തിനടിയിലെ കാർഗിൽ ഹീറോ ക്യാപ്റ്റൻ വിക്രം ബത്രയുടെ ആരെയും അത്ഭുതപ്പെടുത്തുന്ന ചിത്രം.

ഡാവിഞ്ചി സുരേഷും ബോണ്ട് വാട്ടർ സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്‌കൂബ ടീം അംഗങ്ങളും ചേർന്നാണ് കാർഗിൽ ദിനം വീണ്ടും അവിസ്മരണിയമാക്കിയത്. പാങ്ങോട് മിലിട്ടറി സ്റ്റേഷനിലായിരുന്നു ഡാവിഞ്ചിയുടെയും സംഘത്തിന്റെയും ഈ വ്യത്യസ്ഥ പ്രകടനം. എന്നാൽ മറ്റ് മീഡിയങ്ങൾ പോലെ വെള്ളത്തിനടിലേത് അത്ര എളുപ്പമായിരുന്നില്ലെന്നാണ് ഡാവിഞ്ചി സുരേഷ് പറയുന്നത്.

വെള്ളത്തിനടിയിലുള്ള ഏറ്റവും വലിയ ഛായാചിത്രത്തിനുള്ള യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് ലഭിച്ചു എന്നതാണ് ഇരട്ടി മധുരം.

പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ഉൾപ്പടെ നിരവധി സൈനിക ഉദ്യോഗസ്ഥരും പ്രകടനം നേരിട്ട് കാണാനായി എത്തിയിരുന്നു.
പരിപാടിയുടെ ഭാഗമായി സൈനിക ബാൻഡ് ഡിസ്‌പ്ലേയും സംഘടിപ്പിച്ചു.

Advertisement