സ്വർണ വില ഇന്നും കൂടി; പവന് വർധിച്ചത് 400 രൂപ

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിനവും സ്വർണ വില കൂടി. പവന് 400 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവന് 37,520 രൂപയായി.

ഇന്നലെ 320 രൂപ വർധിച്ചിരുന്നു. ഗ്രാമിന് 50 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 4690 രൂപയായി.

ജൂലൈ 21ന് സ്വർണത്തിന് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു. 36,800 രൂപയാണ് അന്നത്തെ വില. തൊട്ടുപിന്നാലെ അടുത്തടുത്ത രണ്ട് ദിവസങ്ങളിലായി 720 രൂപയാണ് പവന് വർധിച്ചത്.

ഓ​രോ ദി​വ​സ​ത്തെ​യും അ​ന്താ​രാ​ഷ്ട്ര​വി​ല​യും ബാ​ങ്ക് നി​ര​ക്കു​ക​ളും മും​ബൈ നി​ര​ക്കും പ​രി​ഗ​ണി​ച്ച്‌ രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്ക് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദി​നേ​ന സ്വ​ർ​ണ​വി​ല നി​ശ്ച​യി​ക്കു​ന്ന​ത്. കേരളത്തിൽ 50 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ്​ സി​ൽ​വ​ർ മ​ർ​ച്ച​ൻറ്​​സ്​ അ​സോ​സി​യേ​ഷ​നാ​ണ് ഇത് ചെയ്യുന്ന​ത്. എ​ന്നാ​ൽ, ചി​ല ജ്വ​ല്ല​റി​ക​ൾ വി​ല താ​ഴ്ത്തി വി​ൽ​ക്കു​ന്ന​തോ​ടെ ഈ രംഗത്ത് ഏതാനും നാളുകളായി അ​നി​ശ്ചി​താ​വ​സ്ഥ നിലനിന്നിരുന്നു. ഈ വി​ല​ത്ത​ർ​ക്കം തീ​ർ​ക്കാ​ൻ ച​ർ​ച്ച സ​ജീ​വമായി.

ക​ടു​ത്ത മ​ത്സ​രം നേ​രി​ടു​ന്ന സം​സ്ഥാ​ന​ത്തെ സ്വ​ർ​ണ വി​പ​ണി​യി​ൽ പ​ല ആ​നു​കൂ​ല്യ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചാ​ണ് വ​ൻ​കി​ട ജ്വ​ല്ല​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മേ​യ് 23ന് ​കൊ​ച്ചി​യി​ൽ എ.​കെ.​ജി.​എ​സ്.​എം.​എ വി​ളി​ച്ച യോ​ഗ​ത്തി​ൽ കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലെ വ​ൻ​കി​ട ജ്വ​ല്ല​റി പ്ര​തി​നി​ധി​ക​ളും അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തി​രു​ന്നു. സ്വ​ർ​ണ വ്യാ​പാ​ര​മേ​ഖ​ല​യി​ലെ കി​ട​മ​ത്സ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ഞ്ചി​ക്കു​ന്ന ഓ​ഫ​റു​ക​ൾ ന​ൽ​കു​ന്ന പ​ര​സ്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും തീ​രു​മാ​നി​ച്ചു. അ​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​കീ​കൃ​ത വി​ല എ​ന്ന നി​ല​യി​ലേ​ക്ക് എ​ത്തി​യി​രു​ന്നു.

എ.​കെ.​ജി.​എ​സ്.​എം.​എ പ്ര​ഖ്യാ​പി​ക്കു​ന്ന വി​ല​യി​ലാ​ണ് എ​ല്ലാ​വ​രും വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്നും എ​ന്നാ​ൽ ചി​ല വ​ൻ​കി​ട, ഇ​ട​ത്ത​രം സ്വ​ർ​ണ വ്യാ​പാ​രി​ക​ൾ ധാ​ര​ണ അം​ഗീ​ക​രി​ക്കാ​ത്ത​ത്​ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു​വെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ, ട്ര​ഷ​റ​ർ അ​ഡ്വ. എ​സ്. അ​ബ്ദു​ൽ നാ​സ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു. വ​ൻ​കി​ട ജ്വ​ല്ല​റി​ക​ളും അ​സോ​സി​യേ​ഷ​നും ത​മ്മി​ലു​ണ്ടാ​യ ധാ​ര​ണ ന​ട​പ്പി​ൽ വ​രാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ ഒ​രു ഗ്രൂ​പ്​ അ​സോ​സി​യേ​ഷ​ൻ പ്ര​ഖ്യാ​പി​ക്കു​ന്ന വി​ല​യെ​ക്കാ​ൾ കു​റ​ക്കു​ന്ന​ത് വ്യാ​പാ​ര​മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.

പ​ണി​ക്കൂ​ലി​യെ മാ​ത്രം ആ​ശ്ര​യി​ച്ച്‌​ വ്യാ​പാ​രം ചെ​യ്യു​ന്ന വ​ലി​യ​വി​ഭാ​ഗം ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ ഇ​തോ​ടെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. സാ​ഹ​ച​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്ന്​ വ്യാ​പാ​രി​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ച ഭാ​ര​വാ​ഹി​ക​ൾ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന്​ ച​ർ​ച്ച തു​ട​രു​ക​യാ​ണെ​ന്നും അ​റി​യി​ച്ചു.

Advertisement