ബഹ്റൈനിൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​നവ്

മനാമ: ബഹ്റൈനിൽ വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല ക​ര​ക​യ​റു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലാ​താ​യ​തോ​ടെ ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​ൽ വ​ൻ വ​ർ​ധ​ന.

​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ ഇ-​ഗ​വ​ൺ​മെ​ൻറ്​ അ​തോ​റി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ച ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ മൂ​ന്ന് മാ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 98.4 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി.ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച്‌​ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഏ​ക​ദേ​ശം 17 ല​ക്ഷം സ​ന്ദ​ർ​ശ​ക​രാ​ണ്​ രാ​ജ്യ​ത്തെ​ത്തി​യ​തെ​ന്ന്​ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ കേ​വ​ലം1.52 ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​ത്തി​യ സ്ഥാ​ന​ത്താ​ണ്​ ഈ ​വ​ള​ർ​ച്ച.

വി​നോ​ദ സ​ഞ്ചാ​ര​ത്തി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ലും വ​ൻ കു​തി​ച്ചു​ക​യ​റ്റ​മാ​ണു​ണ്ടാ​യ​ത്. ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഈ ​വ​ർ​ഷം ആ​ദ്യ​പാ​ദ​ത്തി​ൽ ടൂ​റി​സം വ​രു​മാ​ന​ത്തി​ൽ 875 ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ടാ​യി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മൂ​ന്ന്​ കോ​ടി ദീ​നാ​റി​ൽ​നി​ന്ന്​ ടൂ​റി​സം വ​രു​മാ​നം 29.2 കോ​ടി ദീ​നാ​റാ​യാ​ണ്​ വ​ർ​ധി​ച്ച​ത്.

Advertisement