ദുബായ് . യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ തീരുമാനവുമായി ഗള്‍ഫ് എയര്‍(gulf air). വിമാന യാത്രയില്‍ ഇനിമുതല്‍ കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ അനുവദിക്കുമെന്നാണ് ഗള്‍ഫ് എയര്‍ അറിയിപ്പ്. ട്രാവല്‍ ഏജന്‍സികള്‍ക്കയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യകതമാക്കിയത്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നിശചിത അളവിലുള്ള കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍(Cardboard boxes) കൊണ്ടുപോകാമെന്ന സര്‍ക്കുലറില്‍ പറയുന്നു.നാളെ(ജൂണ്‍ 22 )മുതല്‍ലാണ് നിയമം പ്രാബല്യത്തില്‍ വരിക.

76 സെന്റീമീറ്റര്‍ നീളവും 51 സെന്റീമീറ്റര്‍ വീതിയും 31 സെന്റീമീറ്റര്‍ ഉയരവുമാണ് പെട്ടികള്‍ക്ക് അനുവദിച്ചിരിക്കുന്ന അളവ്. ഇതില്‍ കൂടുതല്‍ വലിപ്പത്തിലുള്ള കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ അനുവദിക്കില്ല. 2020 ഒകടോബറിലാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ സ്വീകരിക്കുന്നത് നിര്‍ത്തലാക്കിയത്. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ ഏറെ പ്രയാസം നേരിട്ടിരുന്നു. കൂടുതല്‍ വില കൊടുത്ത് ട്രോളി ബാഗുകള്‍ വാങ്ങേണ്ട സ്ഥിതിയിലായിരുന്നു യാത്രക്കാര്‍. കുടുംബമായി യാത്ര ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും സ്യൂട്ട് കേസുകളോ ട്രോളി ബാഗുകളോ വാങ്ങേണ്ട അവസ്ഥക്കാണ് മാറ്റം വരുന്നത്. യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണിത്.