ദുബായ്. പിതാവിന് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പിതൃദിനത്തില്‍ പുറത്തുവിട്ട വിഡിയോ ഹൃദയസ്പൃക്കായി. പിതാവിനായി ഷെയ്ഖ് ഹംദാന്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഷെയ്ഖ് ഹംദാന്റെയും പിതാവും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെയും ചിത്രങ്ങള്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. പിതാവിന്റെയും ആ സംരക്ഷണയില്‍ വലിയവനായി വളരുന്ന മകന്റെയും ചിത്രങ്ങളിലൂടെ പിതൃപുത്രബന്ധത്തിന്റെ തീവ്രത വെളിവാക്കുകയാണ് അദ്ദേഹം

‘ഫസ്സ’ എന്ന പേരില്‍ കവിതകള്‍ എഴുതുന്ന കിരീടാവകാശി, പിതാവിന്റെ സ്നേഹത്തെ വിവരിച്ചുകൊണ്ട് ഹൃദയസ്പര്‍ശിയായ ഒരു അടിക്കുറിപ്പും പങ്കുവച്ചു. പിതാവേ, രണ്ടു നക്ഷത്രങ്ങള്‍ വേണമെന്ന് പറഞ്ഞാല്‍ മുഴുവന്‍ ആകാശവും കൈയിലെടുത്ത് കൊണ്ടുവരുന്നവനായിരുന്നുവല്ലോ അങ്ങ് happyfathersday എന്ന ഹാഷ്ടാഗ് ചേര്‍ത്തുകൊണ്ട് അദ്ദേഹം എഴുതി.