ദോഹ: വിദ്വേഷ പരാമര്‍ശത്തിലൂടെ വിവാദത്തിലായ മലയാളം മിഷന്‍ മുന്‍ കോഓഡിനേറ്റര്‍ ദുര്‍ഗാദാസ് ശിശുപാലനെ ജോലിയില്‍നിന്നും നീക്കം ചെയ്ത് കമ്ബനി അധികൃതര്‍.

ദോഹയിലെ നാരങ് പ്രൊജക്ട്‌സ് എന്ന സ്ഥാപനമാണ് തങ്ങള്‍ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടന്റായ ദുര്‍ഗാദാസിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടുകൊണ്ട് നടപടി സ്വീകരിച്ചത്.

തങ്ങളുടെ ജീവനക്കാരന്‍ വിദ്വേഷ പരാമര്‍ശം നടത്തിയതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ജോലിയില്‍നിന്നും ഒഴിവാക്കിയതായി നാരങ് പ്രൊജക്‌സ് റീജനല്‍ ഡയറക്ടര്‍ ടിം മര്‍ഫി അറിയിച്ചു.

തിരുവനന്തപുരത്തു നടന്ന ഹിന്ദുമഹാസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം മലയാളം മിഷന്‍ ഖത്തര്‍ ചാപ്റ്റര്‍ കോഓഡിനേറ്റര്‍ പദവിയില്‍നിന്നും ഇയാളെ പുറത്താക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here