ദമാം. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് ചീനികപ്പുറത്ത് നിസാം സാദിഖ് (29), കുറ്റ്യാടി സ്വദേശി ആശാരിത്തൊടി അജ്മല്‍ (28) നാല് സൗദി യുവാക്കള്‍ എന്നിവര്‍ക്ക് എതിരെയാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.

കൊടുവളളി മുക്കിലങ്ങാടി സ്വദേശിയായ ഷമീറിനെ ജുബൈലിലെ വര്‍ക്ക്ഷോപ് മേഖലയിലെ മുന്‍സിപ്പാലിറ്റി മാലിന്യപ്പെട്ടിക്ക് സമീപം കൊല്ലപ്പെട്ടതായി കണ്ടെത്തിയത് അഞ്ച് വര്‍ഷം മുമ്പാണ്

മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു. കാണാതായ ഇയാളെ പൊലീസും ബന്ധുക്കളും തിരയുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഹവാല പണം ഏജന്റായിരുന്ന ഷമീറില്‍ നിന്ന് പണം കവരാന്‍ വേണ്ടി സംഘം ഇയാളെ തട്ടി കൊണ്ടുപോവുകയായിരുന്നു. പണം കണ്ടെത്താന്‍ കഴിയാതിരുന്നതോടെ മൂന്ന് ദിവസം ഇയാളെ പൂട്ടിയിട്ട് പീഡിപ്പിച്ചു. ശരീരത്തിലേറ്റ മര്‍ദനമാണ് മരണ കാരണമെന്ന് പൊലീസ് നിഗമനത്തിലെത്തിയിരുന്നു. സൗദി പൊലീസ് പ്രതികളെ പിടികൂടിയിരുന്നു.

പ്രതികള്‍ക്ക് ഷമീറിന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറായിട്ടില്ല. പ്രതികള്‍ക്ക് ജുബൈലിലെ കീഴ് കോടതി വിധിച്ച വധശിക്ഷ ദമാമിലെ അപ്പീല്‍ കോടതി ശരിവെക്കുകയായിരുന്നു. വധശിക്ഷ ശരിവെച്ചതോടെ ദയാഹര്‍ജി നല്‍കാനുളള നീക്കത്തിലാണ് പ്രതികള്‍.