മലയാളി വിദ്യാർത്ഥിയെ യു.കെയിൽ മരിച്ച നിലയിൽ കണ്ടെത്തി

Advertisement

ലണ്ടൻ: യു.കെയിലെ മാഞ്ചസ്റ്ററിൽ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മാള സ്വദേശി ഹരികൃഷ്ണൻ (23) ആണ് മരിച്ചത്. താമസ സ്ഥലത്ത് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ എംഎസ്‍സി സ്‍ട്രക്ചറൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്ന ഹരികൃഷ്ണൻ ഏതാനും മാസങ്ങൾക്ക് മുമ്പാണ് യുകെയിൽ എത്തിയത്. മലയാളിയുടെ ഉടമസ്ഥതതയിലുള്ള വാടക വീട്ടിൽ സുഹൃത്തുക്കൾക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. വീട്ടുടമയെയും പൊലീസിനെയും മരണ വിവരം അറിയിച്ചത് ഒപ്പം താമസിക്കുന്ന സുഹൃത്തുക്കളാണ്. തലേദിവസം രാത്രി വരെ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ച ശേഷമാണ് ഹരികൃഷ്ണൻ ഉറങ്ങാൻ പോയത്. സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മറ്റ് വിദ്യാർത്ഥികൾ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here