വെള്ളിയാഴ്ച്ച നാട്ടിൽ പോകാനിരുന്ന യുവാവ് സൗദിയിൽ ജീവനൊടുക്കി

Advertisement

റിയാദ്: വെള്ളിയാഴ്ച്ച നാട്ടിൽ പോകാനിരുന്ന യുവാവ് സൗദിയിൽ ജീവനൊടുക്കി. എറണാകുളം കോതമംഗലം സ്വദേശി കരമൊലാല്‍ വീട്ടില്‍ അബ്ദുല്ല സലീമിനെ (22 ) ദമ്മാമിന് സമീപം ഖത്വീഫിലെ താമസ സ്ഥലത്താണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസം മുന്‍പാണ് പുതിയ വിസയില്‍ ഖത്വീഫിൽ എത്തിയത്. ജോലിക്കു പോകാന്‍ വിമുഖത കാണിച്ചിരുന്ന യുവാവ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

വെള്ളിയാഴ്ച വൈകിട്ട് നാട്ടിലേക്ക് മടങ്ങുന്നതിനു വേണ്ടി ടിക്കറ്റ് എടുത്തിരുന്നു. ബാത്ത് റൂമില്‍ കയറിയ യുവാവ് പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും എത്തി വാതില്‍ പൊളിച്ചപ്പോഴാണ് കൈയിലെ ഞെരമ്പു മുറിച്ചു രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്.

പിതാവ്: സലിം അലിയാര്‍. മാതാവ്: ആമിന. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കതിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here