മലയാളി ദമ്പതികളുടെ കുഞ്ഞ് യുകെയിൽ പനിബാധിച്ച് മരിച്ചു

Advertisement

ലിവർപൂൾ: ബ്രിട്ടീഷ് മലയാളികളെ ദുഃഖത്തിലാഴ്ത്തി രണ്ടു വയസുകാരൻ പനി ബാധിച്ച് മരിച്ചു. ലങ്കൺഷെയറിലെ പ്രസ്റ്റണിൽ താമസിക്കുന്ന ജോജിയുടെയും സിനിയുടെയും മകൻ ജോനാഥൻ ജോജിയാണ് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെ മരണമടഞ്ഞത്.

ജോനാഥന് പനി ബാധിച്ചതിനെ തുടർന്ന് ഡിസംബർ മുതൽ പ്രസ്റ്റൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. എന്നാൽ, രോഗം കുറയാത്തതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ലിവർപൂളിലെ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. രണ്ടാഴ്ചയായി ലിവർപൂൾ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു.

മൂന്നു വർഷം മുൻപാണ് ജോജിയും സിനിയും യുകെയിൽ എത്തിയത്. സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട്.

Advertisement