ഗാർഹിക തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യുമ്പോൾ ചെലവ്‌ പരിധി കവിയരുതെന്ന്‌ സൗദി മന്ത്രാലയം

റിയാദ് : സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോൾമാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള പരമാവധി ചെലവ് പരിധി കവിയരുതെന്ന് സർക്കാർ.

മധ്യസ്ഥ സേവനം നൽകുന്ന എല്ലാ സ്ഥാപനങ്ങൾക്കും മന്ത്രാലയം ഇക്കാര്യത്തിൽ കർശന നിർദേശം നൽകി.

ഓരോ രാജ്യത്തുള്ളവർക്കും നിശ്ചയിച്ചിട്ടുള്ള പരമാവധി തുകയുടെ പരിധി കവിയരുതെന്ന് മന്ത്രാലയം പറഞ്ഞു. ഉഗാണ്ടയിൽ നിന്ന് ഒരു ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പരമാവധി പരിധി 9,500 റിയാലാണ്. തായ്ലൻഡിൽ നിന്ന് 10,000 റിയാൽ, കെനിയയിൽ നിന്ന് 10,870 റിയാൽ, ബംഗ്ലാദേശിൽ നിന്ന് 13,000 റിയാൽ, ഫിലിപ്പീൻസിൽ നിന്ന് 17,288 റിയാൽ എന്നിങ്ങനെയാണ് കണക്ക്. മൂല്യവർധിത നികുതി കൂടാതെയാണിത്.

ഇത് പാലിച്ചില്ലെങ്കിൽ പിഴയും അടച്ചുപൂട്ടൽ അടക്കമുള്ള നടപടികളും നേരിടേണ്ടിവരുമെന്നും മന്ത്രാലയം അറിയിച്ചു.

Advertisement