വാഷിം​ഗ്ടൺ: അമേരിക്കയിൽ കുട്ടികൾക്കിടയിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നു. ജൂലൈ ഏഴിന് അവസാനിച്ച ആഴ്‌ചയിൽ 68,000ത്തോളം കുട്ടികൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്.അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സാണ് ഇത് സംബന്ധിച്ച്‌ റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.

രാജ്യത്ത് മഹാമാരി ആരംഭിച്ചത് മുതൽ 13.8 ദശലക്ഷത്തിലധികം കുട്ടികൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതിൽ 295,000 കേസുകൾ കഴിഞ്ഞ നാല് ആഴ്ചക്കിടെയാണ് റിപ്പോർട്ട് ചെയ്തത്.2022 ലെ ഇതുവരെയുളള കണക്കുകൾ പരിശോധിച്ചാൽ 59 ലക്ഷത്തിലധികം കുട്ടികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.മഹാമാരി ആരംഭിച്ചത് മുതൽ അമേരിക്കയിലെ മൊത്തം കൊറോണ രോഗബാധിതരിൽ 18.7 ശതമാനം കുട്ടികളാണ്