കറാച്ചി: ലൈവ് റിപ്പോർട്ടിങ്ങിനിടെ ആൺകുട്ടിയുടെ മുഖത്തടിച്ച പാക് മാധ്യമപ്രവർത്തകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ.

ജൂലൈ ഒമ്പതിന് ഈദാഘോഷത്തിനിടെ നൽകിയ ലൈവിലാണ് മായിറ ഹാഷ്മി എന്ന മാധ്യമപ്രവർത്തകയുടെ അതിക്രമം. ജേർണലിസ്റ്റിനെ പ്രകോപിപ്പിച്ചത് എന്താണ് എന്നതിൽ വ്യക്തതയില്ല.

സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്കു പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി മായിറ രംഗത്തെത്തി. ഇന്റർവ്യൂ എടുത്തു കൊണ്ടിരിക്കുന്ന കുടുംബത്തെ ബുദ്ധിമുട്ടിച്ചതിനാണ് അടിച്ചത് എന്നാണ് അവരുടെ വിശദീകരണം. ആദ്യം ഇക്കാര്യം പറഞ്ഞെന്നും ആവർത്തിച്ചപ്പോഴാണ് അടിക്കേണ്ടി വന്നത് എന്നും അവർ കൂട്ടിച്ചേർത്തു.

ട്വിറ്ററിൽ നാലര ലക്ഷം പേരാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്. നിരവധി പേരാണ് മാധ്യമപ്രവർത്തകയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുള്ളത്.