കൊളമ്പോ. നഗരത്തിൽ നിന്ന് പിന്മാറണമെന്ന സൈന്യത്തിന്റെ ആവശ്യം തള്ളി പ്രക്ഷോഭകർ. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് അടക്കം പിന്മാറണമെന്ന് സൈന്യത്തിന്റെ നിർദ്ദേശമാണ് തള്ളിയത്. ഔദ്യോഗികമായി പ്രസിഡന്റ് രാജി സമർപ്പിക്കുന്നത് വരെയെങ്കിലും പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് പിന്മാറില്ല എന്നാണ് പ്രക്ഷോഭകരുടെ നിലപാട്.

പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റിന്റെ വസതിയിൽ പ്രക്ഷോഭകർ ഇന്നലെ രാത്രി മോക്പാർലമെന്റ് സംഘടിപ്പിച്ചു. നാളെ പ്രസിഡന്റ് ഗോതബയെ രാജിവെക്കുമെന്ന് സ്പീക്കർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഗോദപയ രജപക്ഷെ യുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായിട്ടുള്ള പ്രസ്താവനകൾ ഒന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല. നാവികസേനയുടെ കപ്പലിൽ ഗോദപയ കടലിൽ തന്നെ ഉണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.