കൊളംബോ: ശ്രീലങ്കയില്‍ കലാപം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധക്കാരെ ഭയന്ന് പ്രസിഡന്റ് ഗോതാബായ രജപക്സെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടന്നാണ് റിപ്പോര്‍ട്ട്. രാജിക്ക് തയ്യാറാണെന്നും സര്‍വകക്ഷി സംഘം അധികാരം ഏല്‍ക്കണമെന്നും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു

തലസ്ഥാന നഗരമായ കൊളംബോയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്കാണ് പ്രതിഷേധക്കാര്‍ എത്തിയത്. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പോലീസുമായി സംഘര്‍ഷത്തിലാവുകയും ബാരിക്കേഡുകള്‍ ഉള്‍പ്പെടെ തകര്‍ത്ത് പ്രതിഷേധവുമായി പ്രസിഡന്റിന്റെ വസതിയില്‍ എത്തുകയും ചെയ്തു.

അതേസമയം, ശനിയാഴ്ച രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും, വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കം ആസൂത്രണം ചെയ്ത റാലിക്ക് മുന്നോടിയായി പ്രസിഡന്റ് ഗോതബയ രാജപക്സെയെ വെള്ളിയാഴ്ച ഔദ്യോഗിക വസതിയില്‍ നിന്നും മാറ്റിയിരുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്.

മാസങ്ങളായി അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ബുദ്ധിമുട്ടുകളുമാണ് ലങ്കന്‍ ജനതയെ ഇത്ര കടുത്തൊരു പ്രതിഷേ

കൊളംബോ: ശ്രീലങ്കയില്‍ പ്രതിഷേധം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധക്കാരെ ഭയന്ന് പ്രസിഡന്റ് ഗോതാബായ രജപക്സെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടന്നാണ് റിപ്പോര്‍ട്ട്. തലസ്ഥാന നഗരമായ കൊളംബോയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്കാണ് പ്രതിഷേധക്കാര്‍ എത്തിയത്. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പോലീസുമായി സംഘര്‍ഷത്തിലാവുകയും ബാരിക്കേഡുകള്‍ ഉള്‍പ്പെടെ തകര്‍ത്ത് പ്രതിഷേധവുമായി പ്രസിഡന്റിന്റെ വസതിയില്‍ എത്തുകയും ചെയ്തു.

അതേസമയം, ശനിയാഴ്ച രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും, വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കം ആസൂത്രണം ചെയ്ത റാലിക്ക് മുന്നോടിയായി പ്രസിഡന്റ് ഗോതബയ രാജപക്സെയെ വെള്ളിയാഴ്ച ഔദ്യോഗിക വസതിയില്‍ നിന്നും മാറ്റിയിരുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്.

മാസങ്ങളായി അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ബുദ്ധിമുട്ടുകളുമാണ് ലങ്കന്‍ ജനതയെ ഇത്ര കടുത്തൊരു പ്രതിഷേധത്തിലേക്ക് നയിച്ചത്. പ്രതിഷേധക്കാര്‍ ഔദ്യോഗിക വസതിയിലേക്ക് കടക്കുന്നതിന്റെയും ഉള്ളില്‍ കടന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. പ്രസിഡന്റ് രാജിവെക്കണമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ‘രണ്ടു പേരും ചെയ്തത്

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സമരക്കാര്‍ പറയുന്നു. അഴിമതിയും അധികാര ദുര്‍വിനിയോഗവും ആണ് രാജ്യത്തെ ഈ നിലയില്‍ എത്തിച്ചതെന്നാണ് സമരക്കാര്‍ പറയുന്നത്. പല രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന സഹായമാണ് ശ്രീലങ്കയെ നിലനിര്‍ത്തുന്നത്.. ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളുമെല്ലാം സാമ്പത്തിക-മാനുഷിക സഹായം ശ്രീലങ്കയില്‍ എത്തിച്ചിരുന്നു.