ഒപെക്, നോൺ ​ഒപെക് ആഗസ്റ്റിൽ എണ്ണ ഉൽപാദനം വർധിപ്പിക്കും

ദോഹ: പെ​ട്രോ​ളി​യം ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​ക​ളാ​യ ഒ​പെ​കും നോ​ൺ ഒ​പെ​കും എ​ണ്ണ ഉ​ൽ​പാ​ദ​നം ആ​ഗ​സ്റ്റി​ൽ വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

പ്ര​തി​ദി​നം 6,48,000 ബാ​ര​ലി​ന്റെ വ​ർ​ധ​ന​യാ​ണ് 33 രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​​ടു​ന്ന കൂ​ട്ടാ​യ്മ പ്ര​ഖ്യാ​പി​ച്ച​ത്. വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ന​ട​ത്തി​യ 30ാമ​ത് മ​ന്ത്രി​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ജൂ​ലൈ​യി​ൽ 6,48,000 ബാ​ര​ൽ വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മാ​ർ​ച്ച്‌ മു​ത​ൽ, മാ​സ​ത്തി​ൽ 4,32,000 ബാ​ര​ൽ വീ​തം വ​ർ​ധി​പ്പി​ച്ചു​വ​രു​ക​യാ​ണ്. ഇ​തി​ൽ​നി​ന്ന് ഗ​ണ്യ​മാ​യ വ​ർ​ധ​ന​യാ​ണ് ജൂ​ലൈ​യി​ൽ വ​രു​ത്തി​യ​ത്. ഈ ​തോ​ത് ആ​ഗ​സ്റ്റി​ലും തു​ട​രും. 31ാമ​ത് മ​ന്ത്രി​ത​ല യോ​ഗം ആ​ഗ​സ്റ്റ് മൂ​ന്നി​ന് ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി. തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ളി​ൽ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്ക​ണോ എ​ന്ന് ഈ ​യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും.

Advertisement