സിം​ഗപ്പൂർ സിറ്റി: മലിനജലം ശുദ്ധീകരിച്ച്‌ ബിയർ ഉല്പാദനവുമായി സിംഗപ്പൂർ. ‘ന്യൂബ്രൂ’ എന്ന പുതിയ ബിയർ ബ്രാൻഡാണ് ഇപ്പോൾ ഏറെ ചർച്ചാവിഷയം.

ഇതൊരു സാധാരണ ബിയറല്ല. ശൗചാലയത്തിൽ നിന്നടക്കമുള്ള മലിനജലം ശുദ്ധീകരിച്ചാണ് ന്യൂബ്രൂവിന്റെ നിർമ്മാണം.

സിം​ഗപ്പൂർ ദേശീയ ജല അതോറിറ്റിയായ പബും ബ്രിവെർക്‌സ് എന്ന മദ്യനിർമ്മാണ കമ്പനിയും ചേർന്നാണ് മലിനജലം ശുദ്ധീകരിച്ചുള്ള പുതിയ ബിയർ പുറത്തിറക്കിയിരിക്കുന്നത്. 2018-ൽ നടന്ന ജല കോൺഫറൻസിലാണ് പുതിയ സംരംഭം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഈ വർഷം ഏപ്രിലിലോടെ സിം​ഗപ്പൂരിലെ സൂപ്പർമാർക്കറ്റുകളിലും ബ്രിവെർക്‌സിന്റെ ഔട്ട്‌ലെറ്റുകളിലും ന്യൂബ്രൂ വിൽപ്പനക്കെത്തി.

‘ഇത് ശൗചാലയ വെള്ളം കൊണ്ട് നിർമ്മിച്ചതാണെന്ന് ഞാൻ ഗൗരവമായി കണക്കാക്കുന്നില്ല. തണുപ്പിച്ചിട്ടുണ്ടെങ്കിൽ എനിക്കത് ഒരു പ്രശ്‌നമല്ല. എല്ലാ ബിയറും പോലെയാണ് എനിക്കിതും’- ബിയർ വാങ്ങി രുചിച്ച ശേഷം 58-കാരനായ ച്യൂ വെയ് ലിയാൻ പറഞ്ഞു