ന്യൂയോര്‍ക്ക്: ടെക്‌സസ് നഗരമായ സാന്‍ ആന്റോണിയയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ട്രക്കിനുള്ളില്‍ അന്‍പത് മൃതദേഹങ്ങള്‍ കണ്ടെത്തി. മെക്‌സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

അമേരിക്കയില്‍ ഇത്തരം സംഭവങ്ങള്‍ ഈ അടുത്ത കാലത്തായി വര്‍ദ്ധിച്ച് വരികയാണ്. ഇത്രയും പേര്‍ കൊല്ലപ്പെടുന്നത് പക്ഷേ ഇതാദ്യമായാണ്. അഞ്ച് വര്‍ഷം മുമ്പും സമാനമായ ദുരന്തം ടെക്‌സസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സര്‍ക്കാരിന്റെ പുത്തന്‍ കുടിയേറ്റ നയങ്ങളില്‍ കനത്ത സമ്മര്‍ദ്ദമാണ് നാനാഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. സംഭവത്തെ പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. ദുരന്തം ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു. പതിനാറു പേരെ ട്രക്കില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ നാല് പേര്‍ കുട്ടികളാണ്. ഇവര്‍ക്ക് ബോധമുണ്ട്.