ഈ രാജ്യത്ത് ടിവിയേക്കാൾ ചെലവേറിയതാണ് കോണ്ടം; ഒരു പാക്കറ്റിന് 60,000 രൂപ!

Advertisement

കാരക്കാസ്: പല രാജ്യങ്ങളിലും ഗർഭച്ഛിദ്രം നിരോധിച്ചിട്ടുണ്ട്. അതുപോലെതന്നെ പല രാജ്യങ്ങളിലും ഗവൺമെന്റ് സൗജന്യമായി ഗർഭനിരോധന ഉറകൾ വിതരണം ചെയ്യുന്നുമുണ്ട്. വിവിധ ബ്രാൻഡുകളിലുള്ള ഗർഭനിരോധന ഉറകൾ വിപണിയിലെത്താറുണ്ട്.

എന്നാൽ വെനസ്വേലയിലെ ഗർഭനിരോധന ഉറകളുടെ വില ഇപ്പോൾ ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണെന്നല്ലേ, അതിന്റെ വില തന്നെയാണ് കാരണം. വെനസ്വേലയിൽ ഇപ്പോൾ ഒരു പാക്കറ്റ് കോണ്ടം കിട്ടണമെങ്കിൽ ഏകദേശം 60,000 രൂപ നൽകണം!

വിലപിടിപ്പുള്ള വിവിധ തരം കോണ്ടം ബ്രാൻഡുകൾ ഉണ്ട്.എങ്കിലും ഇത്രയും വിലയുള്ള ഗർഭനിരോധന ഉറയെ കുറിച്ച് ആരും കേട്ടിട്ടുണ്ടാവില്ല. വെനസ്വേലയിലെ ഒരു സ്റ്റോറിൽ ഒരു പാക്കറ്റ് കോണ്ടം 60,000 രൂപയ്ക്കാണ് വിൽക്കുന്നത്. ഈ തുകയ്ക്ക് ടെലിവിഷൻ വാങ്ങാൻ കഴിയുമെന്നാണ് ഇതിനോട് നെറ്റിസൺസ് പ്രതികരിക്കുന്നത്. എന്നാൽ, എന്തുകൊണ്ടാണ് വെനസ്വേലയിൽ കോണ്ടം വില ഇത്രയധികം ഉയരത്തിൽ എത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനിടയിൽ വെനസ്വേലൻ ഗർഭനിരോധന ഉറകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വെനസ്വേലയിൽ ഗർഭച്ഛിദ്രം നിരോധിച്ചിട്ടുണ്ട്. അനുവാദമില്ലാതെ ഗർഭച്ഛിദ്രം നടത്തുകയാണെന്നുണ്ടെങ്കിൽ പങ്കാളികളെ കഠിനമായി ശിക്ഷിക്കാൻ നിയമമുണ്ട്. ഐക്യരാഷ്ട്രസഭയുടെ 2015ലെ വേൾഡ് പോപ്പുലേഷൻ റിപ്പോർട്ട് അനുസരിച്ച്, വെനസ്വേലയിലാണ് ഏറ്റവും കൂടുതൽ കൗമാര ഗർഭധാരണ കേസുകൾ ഉള്ളത്. ഇക്കാര്യത്തിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ മുൻപന്തിയിലാണ് വെനസ്വേല.

Advertisement